ഡെങ്കിപ്പനി എലിപ്പനി , നിപ്പ തുടങ്ങിയ രോഗങ്ങൾ വീണ്ടും വ്യാപകമാകുന്നതിനിടയിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൈറൽ പനിയും പടർന്നു പിടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ വിവിധ വൈറസുകൾ വരെ കുട്ടികളിലെ പനിയ്ക്ക് കാരണമാകുന്നുണ്ട്. Widespread viral fever in children; These things should be taken care of
എല്ലാ പനികളും വൈറൽ പനിയാണെന്ന ധാരണ പാടില്ല പനിയോടൊപ്പം കടുത്ത തലവേദന, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ശരീരത്തിലുണ്ടാകുന്ന അസാധാരണമായ പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കൊതുകു ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഡങ്കിപ്പനി ലക്ഷണങ്ങൾ കുട്ടികൾക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.
പനി വരുന്ന കുട്ടികളെ പൂർണമായും വിശ്രമിക്കാൻ അനുവദിക്കണം. തിളപ്പിച്ചാറിയ വെള്ളമോ ഉപ്പു ചേർത്ത കഞ്ഞിവെള്ളമോ കുട്ടിയ്ക്ക് കൊടുക്കാം. ജങ്ക് ഫുഡുകളും ദഹിക്കാത്ത ഭക്ഷണങ്ങളും കുട്ടി ആവശ്യപ്പെട്ടാലും ക്ഷീണം മാറും വരെ നൽകരുത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ നൽകാം.
മൂക്കടപ്പ് അധികമാണെങ്കിൽ ആവി പിടിക്കാം. പനി പൂർണമായും കുറഞ്ഞ ശേഷം സ്‌കൂളിൽ വിട്ടാൽ മതിയാകും ഇതാണ് കുട്ടിയുടെ ആരോഗ്യത്തിനും മറ്റു കുട്ടികളിലേയ്ക്ക് പനി പടരാതിരിക്കാനും നല്ലത്.
പനി വന്ന കുട്ടികളിൽ നിന്നും വീട്ടിലുള്ള മുതിർന്നവരും മറ്റു രോഗമുള്ളവരും പനി വരാതെ ശ്രദ്ധിക്കണം. പനി പടർന്നു പിടിച്ചാൽ, ഹൃദ്രോഗം, കരൾരോഗം, ശ്വാസംമുട്ടൽ എന്നിവയുള്ള വയോജനങ്ങളിൽ രോഗം ഗുരുതരമാകാൻ കാരണമാകും. വയോജനങ്ങൾ പനി ബാധിതരമായി ഇടപഴകരുത്, മാസ്‌ക് ഉപയോഗിക്കുകയും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം.