നൂറ്റാണ്ടുകൾക്കുമുമ്പ് രക്തംകുടിച്ചിരുന്ന ആൺകൊതുകുകൾ ഇപ്പോൾ എന്തുകൊണ്ട് രക്തം കുടിക്കുന്നില്ല ? ഗവേഷകർ കണ്ടെത്തിയ രസകരമായ ആ കാരണം ഇതാണ് !

ആൺകൊതുകുകൾ സാധാരണയായി രക്തം കുടിക്കാറില്ല എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നറിയാമോ ? നൂറ്റാണ്ടുകൾക്കുമുമ്പ് ആൺകൊതുകുകളും രക്തം ഭക്ഷിച്ചിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ലെബനനിൽ നിന്നുള്ള ലോവർ ക്രിറ്റേഷ്യസ് ആമ്പറിൽ നിന്നുള്ള ആദ്യകാല കൊതുക് ഫോസിലുകളിലൊന്ന് വിശകലനം ചെയ്ത ശേഷം, തിങ്കളാഴ്ച (ഡിസംബർ 4) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗവേഷകർ അവകാശപ്പെടുന്നത് ആൺകൊതുകുകളും മുമ്പ് രക്തം കുടിച്ചിരുന്നു എന്നുതന്നെയാണ്. ലെബനീസ് ആമ്പർ സംരക്ഷിത ഫോസിലുകളാൽ സമ്പന്നമാണ്. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആരംഭത്തിൽ ഏകദേശം 125 ദശലക്ഷം വർഷങ്ങൾ വരെ പഴക്കമുള്ള ഫോസിലുകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. അങ്ങിനെ ലഭിച്ച ഫോസിലുകളൊന്നിൽ നിന്നുമാണ് രസകരമായ അറിവ് കിട്ടിയത്.

നാൻജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി ആൻഡ് പാലിയന്റോളജിയിലെയും ലെബനീസ് സർവകലാശാലയിലെയും പാലിയന്റോളജിസ്റ്റും പേപ്പറിന്റെ പ്രധാന രചയിതാവുമായ ഡാനി അസറിന്റെ നേതൃത്വത്തിലാണ് ഈ പരീക്ഷണം നടത്തിയത്. അതിപ്രാചിനമായ ഒരു ആംബർ മൈക്രോസ്കോപിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അത്ഭുതാവഹമായ ആ കാഴ്ച കണ്ടത്. അതിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരുന്ന ഒരു ഫോസിൽ ആൺകൊതുകിന്റെയായിരുന്നു. കൂടുതൽ പരിശോധനയ്ക്ക് ശേഷം, കൊതുകിന്റെ അടിവയറ്റിൽ ക്ലാപ്പേഴ്സ് എന്ന പിഞ്ചർ പോലുള്ള അവയവങ്ങൾ ഉള്ളതായി അസർ നിരീക്ഷിച്ചു. ഈ അവയവങ്ങളുടെ സാന്നിധ്യം അവിശ്വസനീയമായ ആ സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തി, ആൺകൊതുകുകൾ പണ്ട് രക്തം കുടിച്ചിരുന്നു.

പിന്നെ എങ്ങിനെയാണ് ആൺകൊതുകുകൾ ഈ ശീലം ഉപേക്ഷിച്ചത് ? അതിനു കാരണമായി ഗവേഷകർ പറയുന്നത് പൂക്കൾ ഉണ്ടാകുന്ന ചെടികളുടെ കടന്നുവരവാണ്‌. പ്രത്യുത്പാദനത്തിനു അധിക ഊർജ്ജം ആവശ്യമുള്ളപ്പോഴാണ് കൊതുകുകൾ രക്തം കുടിക്കുക. എന്നാൽ ആൺകൊതുകുകൾക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മുട്ട ഉൽപ്പാദിപ്പിക്കാൻ തങ്ങളുടെ ആവശ്യം ഇല്ലാത്തതിനാലും പൂന്തേനും ചീടികളുടെ നീരും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാലുമാണ് ആൺകൊതുകുകൾ രക്തം മകുടിക്കുന്നത് അവസാനിപ്പിച്ചത് എന്നാണു ഗവേഷകർ പറയുന്നത്. കാലക്രമേണ പരിണാമത്തിന്റെ ഭാഗവുമായി ആൺകൊതുകുകൾക്ക് വായയുടെ ഭാഗങ്ങൾ നഷ്ടമായതിനാൽ അവയ്ക്ക് രക്തം കുടിക്കുക എന്ന പ്രക്രിയ തികച്ചും ദുഷ്കരമായി തീർന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍: യുവാവിനെ വെടിവച്ചു വീഴ്ത്തി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവാവും...

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന്...

ലൗ ജിഹാദ് പരാമർശം; പി സി ജോർജിനെതിരെ പരാതി

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ...

വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img