web analytics

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം

നിലമ്പൂരിൽ വിജയിക്കുക പിണറായിസമോ, സതീശനിസമോ? നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം സ്ഥാനാർത്ഥികൾക്കപ്പുറം ഭരണ-പ്രതിപക്ഷ നേതാക്കളിലേക്ക് ഉറ്റുനോക്കുന്നു.

അവസരം നോക്കി വിലപേശാൻ ഇറങ്ങിയ അൻവറിനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞ വി.ഡി.എസ് സ്റ്റൈൽ ഹിറ്റാകുമോ ?

അൻവറിനെ മാറ്റിനിർത്തി, ജോയിക്ക് പകരം ഷൗക്കത്തിനെ വിജയിപ്പിച്ചാൽ ഹിറ്റാകുക കോൺഗ്രസിന്റെ പുതിയ ശീലങ്ങൾതന്നെ.

തിങ്കളാഴ്ച നിർണ്ണായകമാവുക സർക്കാരിനും പ്രതിപക്ഷത്തിനും
ഇരു മുന്നണികള്‍ക്കും വലുപ്പ ചെറുപ്പത്തോടുകൂടിയുള്ള അവകാശവാദങ്ങള്‍ തന്നെ.

അതേ സമയം ഇരു ‘ഇസ’ങ്ങള്‍ക്കും പേര് നല്‍കിയ പഴകിയ ‘കമ്മ്യൂണിസം’ സഹയാത്രികന്‍ പിവി അന്‍വറിന്‍റെ അന്‍വറിസത്തിന്‍റെ ഭാവിയും നാളെ രാവിലെ അറിയാം.

എല്‍ഡിഎഫ് രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷം പ്രവചിക്കുന്നു. എന്നാൽ യുഡിഎഫ് പ്രതീക്ഷ പ്രത്യക്ഷത്തില്‍ 12000 വരെയാണ്.

അവകാശവാദങ്ങളാണെങ്കിൽ അതുക്കും മേലെ 20000 – 25000 വരെ നീളുന്നുമുണ്ട്.

ഇരു മുന്നണികള്‍ക്കും അനുകൂലമായ സാഹചര്യങ്ങള്‍ നിലമ്പൂരില്‍ വേണ്ടുവോളമുണ്ടായിരുന്നു.

യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അന്‍വറിന്‍റെ ‘വിരഹം’ വരെയുള്ള സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കിയ മുഖ്യ ഘടകങ്ങളാണ്.

ആര്യാടന്‍ ഷൗക്കത്തിനെതിരെ മണ്ഡലത്തിലുണ്ടായിരുന്ന നെഗറ്റീവ് വികാരവും ഇടതുപക്ഷത്തിന് അനുകൂലമാക്കാമായിരുന്നു.

പക്ഷെ സകല വിവാദങ്ങള്‍ക്കും മേലെ ആയിരുന്നു യുഡിഎഫിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിരുദ്ധ തരംഗം എന്നാണ് വിലയിരുത്തൽ.

സ്വരാജിനെ വിജയിപ്പിക്കാനായില്ലെങ്കില്‍…

മണ്ഡലംകാരനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യുവനേതാവുമായ ശക്തനായ സ്ഥാനാര്‍ഥിയും

അങ്ങനെ നിരവധി അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും എം സ്വരാജിനെ വിജയിപ്പിക്കാനായില്ലെങ്കില്‍ അതിന് ഒറ്റ കാരണമേ ഉണ്ടാകൂ, ഭരണവിരുദ്ധ വികാരം !

അതിന്‍റെ പഴികേള്‍ക്കേണ്ടി വരിക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

പാർട്ടിയുടെ ഒരു വോട്ടുപോലും ചോരാതെ ശക്തമായ പോരാട്ടവീര്യം പകര്‍ന്നതായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചരണം.

പക്ഷേ പതിവിന് വിപരീതമായി കോണ്‍ഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍,

വിഡി സതീശന്‍ നയിച്ച യുഡിഎഫ് നിര പഴുതുകളടച്ച പ്രചരണ തന്ത്രങ്ങളായിരുന്നു പുറത്തെടുത്തത് എന്നു പറയാം.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമൊക്കെ വമ്പന്‍ നിലയില്‍ പരീക്ഷിച്ച് വിജയിച്ച ‘വിഡിഎസ് സ്റ്റൈല്‍’

നിലമ്പൂരിൽ ഇലക്ഷന്‍ മാനേജ്മെന്‍റില്‍ യുഡിഎഫ് ക്യാമ്പ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്.

രാപകല്‍ എല്ലാം നിരീക്ഷിച്ച് മണ്ഡലത്തിലുടനീളം സഞ്ചരിച്ച് കുറ്റവും കുറവും കണ്ടെത്തി.

അപ്പപ്പോള്‍ വിളിക്കേണ്ടവരെ വിളിച്ച് തിരുത്തിയും പറഞ്ഞും പഴുതടച്ച് കരുക്കള്‍ നീക്കിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടായിരുന്നു.

കെസി വേണുഗോപാല്‍ മുതല്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമൊക്കെ ഒറ്റ ടീമായി ഒരു മനസായി അണിനിരന്നപ്പോള്‍

അപ്പുറത്ത് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗും ഇതര ഘടകകക്ഷികളും ഒപ്പത്തിനൊപ്പം അണിനിരന്നു.

യുഡിഎഫില്‍ നോക്കുമ്പോൾ കോണ്‍ഗ്രസിനും ലീഗിനും മാത്രമാണ് നിലമ്പൂരില്‍ വോട്ടുള്ളത്.

നിലമ്പൂരിൽ കേരള കോണ്‍ഗ്രസില്‍ പേരിനൊരു നേതാവുണ്ടായിരുന്നയാള്‍ അപ്പുറത്ത് പോയി ബിജെപി സ്ഥാനാര്‍ഥിയുമായി.

പാണക്കാട് തങ്ങള്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശ പ്രകാരം, പികെ കുഞ്ഞാലിക്കുട്ടിയാണ് മല്‍സരിക്കുന്നതെന്ന് വിചാരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനായിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടന്‍ യുഡിഎഫിനെ വരുതിയിലാക്കാന്‍ ഇതാണവസരമെന്ന് കരുതി കരുക്കള്‍ നീക്കിയ പിവി അന്‍വറായിരുന്നു കോണ്‍ഗ്രസിന്‍റെ വലിയ തലവേദന.

കയ്യടി നേടി സതീശനിസം

ഒരു നേതാവിന് അനിഷ്ടം ഉണ്ടായാൽ കേട്ടപാടെ നേതാക്കള്‍ ഒന്നടങ്കം അവരുടെ വീട്ടിലെത്തി

കാല് പിടിച്ച് പ്രശ്നം പരിഹരിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പഴയ രീതി. അത് തിരുത്തിയതാണ് ‘സതീശനിസം’.

സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്തത് ഉള്‍പ്പെടെ ഓരോ ദിവസവും ഡിമാന്‍റുകള്‍ ഒന്നിനൊന്ന് കൂട്ടിയെഴുതി നേതാക്കളെ വിഷമിപ്പിക്കുകയായിരുന്നു അന്‍വർ.

അനുനയത്തിനുള്ള സമയം കഴിഞ്ഞപ്പോള്‍ ‘ഇനി താന്‍ പോയി പണിനോക്ക് ‘ എന്ന് മുഖത്തടിച്ച് പറഞ്ഞതാണ് സതീശന്‍ സ്റ്റൈല്‍.

ഈ പോക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് തന്നെ; പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം; വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്ത വീഡിയോ പുറത്തുവിട്ട് ഇടത് എം.എൽ.എ

അതിനെയാണ് ആ സ്റ്റൈലിനെയാണ്അന്‍വര്‍ പിന്നീട് ‘സതീശനിസം’ എന്ന് വിളിച്ചത്.

കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള സമൂഹം ഒന്നടങ്കം സതീശന് വേണ്ടി കൈയ്യടിച്ചത് അന്‍വറെ ‘കൈകാര്യം’ ചെയ്ത രീതിക്കാണ്.

ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട…കൊലക്കത്തിയും കൈതോക്കുമേന്തിയ നിലമ്പൂർ രാഷ്ട്രീയം; കുഞ്ഞാലിയുടേയും ​ഗോപാലന്റേയും ചോരവീണ മണ്ണ്

തോറ്റാലും വേണ്ടില്ല അന്‍വറിനെ വേണ്ടെന്ന് പറഞ്ഞവരാണ് ഏറെയും. അതും അതിജീവിച്ച് അന്‍വറെ മാറ്റിനിര്‍ത്തി വിഎസ് ജോയിക്കു

പകരം താരതമ്യേന ദുര്‍ബലനായ ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തി ആ ഇടതു മണ്ഡലം പിടിച്ചെടുത്താല്‍ പിന്നെ സംശയം വേണ്ട, സതീശനാണ് താരം; ലീഡർ വി.ഡി.എസ് !

English Summary :

Who will win in Nilambur — Pinarayi’s side or Satheesan’s? The Nilambur election result is being closely watched not just for the candidates but also for what it indicates about the strength of the ruling and opposition fronts.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img