web analytics

സ്വകാര്യ കമ്പനിയുടെ പേരിൽ വായ്പ എടുത്തു മുങ്ങി; 40 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

ഡൽഹി: വ്യാജ രസീതുകൾ ഹാജരാക്കി സ്വകാര്യ കമ്പനിയുടെ പേരിൽ വായ്പ എടുത്തു മുങ്ങിയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ.

തട്ടിപ്പ് കേസിൽ നാല് പതിറ്റാണ്ടിലേറെയായി സിബിഐ തിരഞ്ഞ പ്രതിയാണ് ഇപ്പോൾ പിടിയിലായത്.

വടക്കൻ ഡൽഹിയിലെ രോഹിണിയിൽ നിന്നാണ് സതീഷ് അറസ്റ്റിലായത്. 1985-ൽ 5.69 ലക്ഷം രൂപയുടെ ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പു കേസിൽ അഞ്ച് വർഷം തടവിന് വിധിക്കപ്പെട്ട സതീഷ് കുമാർ ആനന്ദ് നാല് പതിറ്റാണ്ടുകളായി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നടക്കുകയായിരുന്നു.

കമ്പനിയുടെ പേരിൽ 5.69 ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു സതീഷ്. 1978-ൽ സിബിഐ ഏറ്റെടുത്ത കേസിൽ മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണത്തിന് ശേഷം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2009 നവംബർ 30-ന് കോടതി അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ആനന്ദിന്റെ മകന്റെ പേരിലുള്ള മൊബൈൽ നമ്പർ ലഭിച്ചപ്പോഴാണ് സിബിഐക്ക് ഇയാളെ കണ്ടെത്താനായത്.

വർഷങ്ങളായി ഒളിവു ജീവിതം നയിക്കുന്ന ഇയാൾ ഡൽഹിയിലും യു.പിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ഡെറാഡൂണിലേ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.

English Summary :

The accused, who had taken a loan in the name of a private company using fake receipts and then absconded, has been arrested after 40 years.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

‘എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ’

'എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ' കൊച്ചി: അർജുൻ അശോകൻ,...

ചെങ്കൽപ്പേട്ടിൽ ഇന്ന് പ്രധാനമന്ത്രിയുടെ റാലി; തമിഴ്നാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

ചെങ്കൽപ്പേട്ടിൽ ഇന്ന് പ്രധാനമന്ത്രിയുടെ റാലി; തമിഴ്നാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ചെന്നൈ:...

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു; ദുരന്തം കൂട്ടുകാർക്കൊപ്പം കടവിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെ

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു....

Related Articles

Popular Categories

spot_imgspot_img