web analytics

‘വൈറ്റ്‌ കോളർ ഭീകരർ’, ഭീകരതയുടെ ഈ പുതിയ മുഖം നമ്മുടെ സുഹൃത് വലയത്തിലുമുണ്ടാകാം

‘വൈറ്റ്‌ കോളർ ഭീകരർ’, ഭീകരതയുടെ ഈ പുതിയ മുഖം നമ്മുടെ സുഹൃത് വലയത്തിലുമുണ്ടാകാം

ന്യൂഡൽഹി: രാജധാനിയിൽ നടന്ന ഭീകര സ്‌ഫോടനത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും മുക്തമല്ല. സാധാരണയായി കാണുന്ന ഭീകര ശൈലിയിൽ നിന്ന് പൂർണമായി വ്യത്യസ്തമായ രീതിയായിരുന്നു ഈ ആക്രമണം.

ഉയർന്ന വിദ്യാഭ്യാസവും സ്ഥിരമായ തൊഴിലും സാമ്പത്തിക സുരക്ഷയും ഉള്ളവരെയാണ് ഈ ഭീകര സംഘടനകൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഈ ഭീകരതാഗതി തന്നെ ‘വൈറ്റ് കോളർ ഭീകരത’ എന്നു വിളിക്കുന്നു.

ഭീകരതയുടെ മാറ്റം

യുപിയിലെ ഫരീദാബാദിൽ നടത്തിയ റെയ്ഡിൽ 350 കിലോ അമോണിയം നൈട്രേറ്റും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ജമ്മു-കാശ്മീർ സ്വദേശി ഡോ. ആദിൽ അഹമ്മദ് ഭീകരബന്ധം ഉണ്ടെന്ന സംശയത്തിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ഈ കണ്ടെത്തൽ.

പുൽവാമ സ്വദേശിയായ മുസ്മിൽ ഷക്കീൽ എന്ന ഡോക്ടറുടെ വീട്ടിലായിരുന്നു സ്‌ഫോടക വസ്തുക്കളും തോക്കുകളും. ഇരുവരും ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഉയർന്ന വിദ്യാഭ്യാസമുള്ള, സാമൂഹികമായി ‘സാധാരണ’ ജീവിതം നയിക്കുന്ന ആളുകളാണ് വൈറ്റ് കോളർ ഭീകരതയുടെ മുഖങ്ങൾ.

സമ്പാദ്യമുണ്ടാക്കുകയും സംശയം തോന്നാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ മാതൃക. സ്വഭാവം, വസ്ത്രധാരണം, പെരുമാറ്റം— ഒന്നും ഇവരെ ഭീകരരായി തോന്നിക്കില്ല.

ഡൽഹി സ്‌ഫോടനം

ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിൽ ഉണ്ടായിരുന്ന കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് ആണെന്ന് പൊലീസ് സംശയിക്കുന്നു.

ആദിൽ അഹമ്മദിനെയും മുസ്മിൽ ഷക്കീലിനെയും അറസ്റ്റ് ചെയ്‌ത വിവരം അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനായി സ്‌ഫോടനം നടത്തുകയായിരുന്നു എന്നാണ് അന്വേഷണ സൂചന.

ഉമർ രണ്ടു സഹപ്രവർത്തകരുമായി ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തുന്നു. അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ആണ് ഉമർ ജോലി ചെയ്തിരുന്നത്.

സ്ത്രീകളുടെ സാന്നിധ്യം

മുമ്പ് ഭീകര പ്രവർത്തനങ്ങളിൽ പുരുഷന്മാരുടെ പങ്കാളിത്തം കൂടുതലായിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും നേരിട്ട് ചാവേറായി പ്രവർത്തിക്കുന്നു.

‘ജമാഅത്തുൽ മുഅ്മിനാത്ത്’ എന്ന പേരിലുള്ള വനിതാ ചാവേർ സംഘം റിക്രൂട്ട്‌മെന്റും ഓൺലൈൻ പരിശീലനവും നടത്തുന്നു.

പാകിസ്ഥാനിലെ വിവിധ ജില്ലകളിൽ റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ തുടങ്ങി എന്നുമുള്ള റിപ്പോർട്ടുണ്ട്. പുരുഷന്മാർക്ക് നൽകുന്ന അതേ ആയുധപരിശീലനമാണ് സ്ത്രീകൾക്കും.

പരിശീലനം മേൽനോട്ടം വഹിക്കുന്നത് ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ ബന്ധുക്കളാണെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് വിലയിരുത്തൽ.

English Summary

The recent Delhi blast revealed a disturbing trend: “white-collar terrorism.” Unlike traditional militants, these extremists are highly educated professionals—doctors and individuals with stable jobs and strong financial backgrounds. They blend into society and remain undetected while providing funding and strategic support for terrorism.

Raids in Faridabad exposed explosives and weapons linked to doctors, one of whom is suspected to have driven the car that exploded near the Red Fort. Investigations also suggest the involvement of women, organised under a group reportedly known as “Jamaat-ul-Muminath”, which recruits and trains female suicide attackers through online sessions.

white-collar-terrorism-delhi-blast-expanding-network

Terrorism, White Collar Terror, Delhi Blast, Faridabad Raid, Intelligence Report, Security Threat, Terror Network, India News, Investigation, Breaking News

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന ഡല്‍ഹി: ചെങ്കോട്ടയ്ക്ക്...

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച നിമിഷം: സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്: വീഡിയോ കാണാം

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത് ന്യൂഡൽഹിയിൽ നടന്ന...

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ് കൊച്ചി: ഫോർട്ട് കൊച്ചിയിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ സൺഗ്ലാസ്...

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

കേരളം വീണ്ടും ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനമായി; “ഈസ് ഓഫ് ഡൂയിങ് ബിസിനസ്” റാങ്കിങ്ങില്‍ തുടർച്ചയായി ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാം...

Related Articles

Popular Categories

spot_imgspot_img