വീണ്ടുമൊരു മണ്ഡലക്കാലം; പമ്പയിൽ ട്രെയിനിന്റെ ചൂളം വിളി കേൾക്കാൻ ഇനിയും എത്ര വർഷം കാത്തിരിക്കണം; ചതിച്ചത് 2,862 കുടുംബങ്ങളെ

ശബരിമല സീസൺ അടുത്തു വരുന്നു. പമ്പയിലേക്ക് ഒരു റെയിൽപാത സ്വപ്നം മാത്രമായി തുടരുകയാണ്. പാത ഏതു വഴി വേണമെന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തർക്കിക്കുകയാണ്.

നടപ്പാകുമോ എന്ന് പോലും അറിയാത്ത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാതെ റെയിൽവേ ചതിച്ചത് 2,862 കുടുംബങ്ങളെ. അങ്കമാലി- എരുമേലി ശബരി റെയിൽ പാത പദ്ധതിയ്ക്ക് ഭൂമി വിട്ടുകൊടുത്തവരാണ് 25 വർഷമായി ഊരാക്കുടുക്കിൽ കഴിയുന്നത്.

എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം റെയിൽവേ സ്റ്റേഷൻ വരെ 70 കിലോമീറ്റർ നീളത്തിലാണ് സ്ഥലം ഏറ്റെടുപ്പിന് സർവ്വേക്കല്ലുകൾ നാട്ടിയത്. ഭൂമി വിട്ടുകൊടുത്ത ഉടമകൾക്ക് റെയിൽവേ ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല.

സർവ്വേക്കല്ല് സ്ഥാപിച്ചതിനാൽ, വസ്തു വിൽക്കാനോ പണയം വയ്ക്കാനോ പുതുക്കിപ്പണിയാനോ കഴിയുന്നില്ല. ഇടിഞ്ഞു പൊളിഞ്ഞ് ഏത് നിമിഷവും നിലം പതിക്കാറായ വീടുകളിലാണ് പലരും കഴിയുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് വസ്തുവിന്മേൽ ലോണെടുത്തവർ ജപ്തി ഭീഷണിയും നേരിടുകയാണ്. മൂവാറ്റുപുഴയിലും കോതമംഗലത്തും മാത്രം 1500 കുടുംബങ്ങളാണ് റെയിൽവേയുടെ ചതിയിൽ ദുരിതമനുഭവിക്കുന്നത്

ഇതിനിടയിൽ പമ്പയിൽ ട്രെയിനിന്റെ ചൂളം വിളി കേൾക്കാൻ കാലം എത്രയെടുക്കുമെന്ന ചോദ്യം ബാക്കി.
പ്രഥമ പരിഗണന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതക്കാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

ലക്ഷക്കണക്കിന്‌ ജനങ്ങൾക്കും നിരവധി പ്രദേശങ്ങൾക്കും ഈ റൂട്ട് സൗകര്യപ്രദമാകുമെന്ന് കേരള സർക്കാർ വാദിക്കുന്നു. 1997-98ൽ അംഗീകാരം നേടിയ പദ്ധതിക്ക്‌ അങ്കമാലി മുതൽ രാമപുരംവരെ 70 കിലോമീറ്റർദൂരത്തിൽ ഭൂമി ഏറ്റെടുത്തതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ചെങ്ങന്നൂർ -പമ്പ പാതയുടെ നിർമാണത്തിന്‌ ആവശ്യമായ തുകയുടെ പകുതി വഹിക്കണമെന്ന കത്ത്‌ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ റെയിൽവേ ചീഫ്‌അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ നൽകിരുന്നു. ആദ്യപരിഗണന അങ്കമാലി-എരുമേലി പാതയ്‌ക്കാണെന്ന്‌ സർക്കാർ വ്യക്തമാക്കിയത്‌ ഈ സാഹചര്യത്തിലാണ്.

ശബരി പാതയ്‌ക്കായി കല്ലിട്ട ഭൂമി ഏറ്റെടുക്കാത്തതിൽ നിരവധി കർഷകരും ഭൂഉടമകളും പ്രയാസത്തിലാണ്‌. ഭൂമി കൈമാറ്റം ചെയ്യാനോ, മറ്റേതെങ്കിലും കാര്യങ്ങൾക്കോ പ്രയോജനപ്പെടുത്താനോ കഴിയുന്നില്ല. ഇടുക്കിയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനും വിനോദസഞ്ചാര വികസനത്തിനും ഉതകുന്നതാണ്‌ ഈ പാത.

ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 70 ശതമാനം ശബരിമല തീർഥാടകരും ആശ്രയിക്കുന്നത്‌ ട്രെയിനുകളെയാണ്‌. അവർക്ക്‌ അങ്കമാലി-എരുമേലി പാതയാണെങ്കിൽ 145 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പയിൽ എത്താം.

കോട്ടയം-ചെങ്ങന്നൂർ- പമ്പ വഴി എത്താൻ 201 കി.മീറ്റർ സഞ്ചരിക്കണം.
അങ്കമാലി-എരുമേലി ശബരി പാതയുടെ ഡിപിആർ പ്രകാരം നിർമാണചെലവ്‌ 3810 കോടി രൂപയാണ്. ദൂരം 111 കിലോമീറ്റർ. ഏഴു കിലോമീറ്റർ പാത നിർമിച്ചു. 264കോടി ചെലവഴിച്ചു. 2019ൽ നിർമാണം റെയിൽവേ നിർത്തിവച്ചു.

ചെങ്ങന്നൂർ – പമ്പ പാതക്ക് വിശദ പദ്ധതി റിപ്പോർട്ട് പ്രകാരം 6408.29 കോടി രൂപയാണ് നിർമാണചെലവ്‌. ഇതിൽ 3204.14 കോടി രൂപ സംസ്ഥാനം നൽകണമെന്ന്‌ കേന്ദ്രം. ദൂരം 59.228 കിലോമീറ്റർ. 20 കിലോമീറ്റർ വനഭൂമിയിലൂടെയാണ്‌. 20 ടണൽ നിർമിക്കണം.

അങ്കമാലി– എരുമേലി ശബരി റെയിൽവേ പാത – 111 കിലോമീറ്റർ

ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകളാണ് പാതയിലുള്ളത്. 14 സ്റ്റേഷനുകളാണ് ആകെയുള്ളത്.

1- 0 കിലോമീറ്റർ- അങ്കമാലി ∙ അങ്കമാലി സ്റ്റേഷൻ ജംക്‌ഷൻ സ്റ്റേഷനായി മാറും. സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ശബരി പാത ആരംഭിക്കും.

2– 6.95 കി.മീ- കാലടി ∙ കാലടി– എയർപോർട്ട് റോഡിൽ കാലടി സ്റ്റേഷൻ. ഈ സ്റ്റേഷന്റെ നിർമാണം പൂർത്തിയായിട്ടു വർഷങ്ങളായി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണു സ്റ്റേഷൻ. ഇവിടെ വരെ പാത നിർമാണം പൂർത്തിയായി.

3– 16 കി.മീ- പെരുമ്പാവൂർ ∙ റെയിൽവേയ്ക്ക് ഗുഡ്സ് സർവീസ് വഴി നേട്ടമുണ്ടാക്കാൻ സാധിക്കുന്ന മേഖലകളിൽ ഒന്ന്. തടിവ്യാപാരത്തിന്റെ പ്രധാനകേന്ദ്രം. കാലടി– പെരുമ്പാവൂർ മേഖലയിൽ അരിമില്ലുകളും ധാരാളം.

4– 26 കി.മീ.- ഓടക്കാലി ∙ പെരുമ്പാവൂർ– ഓടക്കാലി മേഖലയിൽ നെല്ല്, വാഴ, ജാതി, റബർ കൃഷി വ്യാപകം.

5– 31 കി.മീ- കോതമംഗലം ∙ മൂന്നാറിന്റെ കവാടമായി മാറുന്ന സ്റ്റേഷൻ. മൂന്നാർ (80 കി.മീ), അടിമാലി (50 കി.മീ), ചീയപ്പാറ വെള്ളച്ചാട്ടം (30 കി.മീ).

6– 40 കി.മീ- മൂവാറ്റുപുഴ ∙ നിർദിഷ്ട കൊച്ചി– തേനി ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കു സമീപമാണു മൂവാറ്റുപുഴയിൽ സ്റ്റേഷൻ.

7 –48 കി.മീ.- വാഴക്കുളം ∙ കേരളത്തിന്റെ പൈനാപ്പിൾ സിറ്റി. തൊടുപുഴ റോഡിനു സമീപമാണു സ്റ്റേഷൻ.

8– 55 കി.മീ. -തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ. കോലാനി ബൈപാസും രാമമംഗലം– തൊടുപുഴ റോ‍ഡും ചേരുന്നതിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ.

9– 62 കി.മീ.- കരിങ്കുന്നം ∙ മൂലമറ്റം പവർ ഹൗസ്, മൂലമറ്റം എഫ്സിഐ ഗോഡൗൺ എന്നിവയ്ക്ക് അടുത്തുള്ള സ്റ്റേഷൻ. തുടങ്ങനാട് കിൻഫ്ര സ്പൈസസ് പാർക്കിനു റെയിൽ കണക്ടിവിറ്റി.

10– 69 കി.മീ.- രാമപുരം ∙ പിഴകിലാണു സ്റ്റേഷൻ. ഇവിടെ വരെയാണു കോട്ടയം ജില്ലയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിട്ടിരിക്കുന്നത്.

11–‌ 80 കി.മീ.-ഭരണങ്ങാനം ഫോർ പാലാ ∙ പാലാ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ദീപ്തി ജംക്‌ഷനിലാണു സ്റ്റേഷൻ.

12– 90 കി.മീ.- ചെമ്മലമറ്റം ∙ ഈരാറ്റുപേട്ടയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണു സ്റ്റേഷൻ.

13– 100 കി.മീ.- കാഞ്ഞിരപ്പള്ളി റോഡ് ∙ പാറത്തോടിനു സമീപാണു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ. തേക്കടി (71 കിമീ), പീരുമേട് (35കിമീ), പൊൻകുന്നം (9 കി.മീ), കുമളി (68 കി.മീ), കുട്ടിക്കാനം (32 കി.മീ), ഏലപ്പാറ വഴി വാഗമൺ (58 കി.മീ.) എന്നിവിടങ്ങളിലേക്കു പോകാം.

14– 111 കി.മീ.- എരുമേലി ∙ എരുമേലിയിൽനിന്നു 5 കി.മീ. അകലെ എംഇഎസ് കോളജിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ. ഇവിടെനിന്നു ശബരിമലയിലേക്ക് 43 കിലോമീറ്റർ മാത്രം. നിർദിഷ്ട എരുമേലി വിമാനത്താവളം 8 കിലോമീറ്റർ അകലെ.

പദ്ധതി നടപ്പായാലുള്ള ഗുണങ്ങൾ

∙ ഇടുക്കി ജില്ല, നിർദിഷ്ട ശബരിമല വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു റെയിൽവേ കണക്ടിവിറ്റി.

∙ പെരുമ്പാവൂരിലെ 540 പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ, കോതമംഗലം- നെല്ലിക്കുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണിച്ചർ നിർമാണ ക്ലസ്റ്റർ, മൂവാറ്റുപുഴ-നെല്ലാടിലെ കിൻഫ്ര ഫുഡ് പാർക്ക്, കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 % വും സംസ്കരിക്കുന്ന കാലടിയിലെ അരിമില്ലുകൾ, തൊടുപുഴയിലെ കിൻഫ്ര സ്‌പൈസസ് പാർക്ക് എന്നിവയ്ക്കു റെയിൽവേ സൗകര്യം ലഭ്യമാകും.

∙ പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കു റെയിൽവേ ഉപയോഗപ്പെടുത്താം. പെരുമ്പാവൂരിൽ നിന്നു ശരാശരി 500 ട്രക്ക് പ്ലൈവുഡും ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തു നിന്ന് 250 ട്രക്ക് പൈനാപ്പിളും പ്രതിദിനം ദേശിയ-രാജ്യാന്തര മാർക്കറ്റുകളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട് എന്നാണു കണക്ക്.

∙ തുറമുഖ കണക്റ്റിവിറ്റിക്ക് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയിൽ ഇടനാഴി (റെയിൽ സാഗറിൽ) ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്കു ബന്ധിപ്പിക്കാവുന്ന പാത. ഇതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ റെയിൽവേയ്ക്കു കൈമാറിയിട്ടുണ്ട്.

∙ മൂന്നാർ അടക്കം ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിവിധ തീർഥാടന കേന്ദ്രങ്ങൾക്കും പ്രയോജനം ലഭിക്കും.

നാട്ടുകാരുടെ ആശങ്ക

∙ പദ്ധതിയുടെ കാര്യത്തിൽ തീരുമാനം ഇല്ലാതെ അനന്തമായി നീളുന്നു. പദ്ധതി നടക്കുമോ ഇല്ലയോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ സ്ഥലം എന്തു ചെയ്യണമെന്ന് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല.

∙ പദ്ധതിയുടെ അന്തിമ രൂപരേഖ ഏത് എന്ന കാര്യത്തിൽ നാട്ടുകാർക്ക് വ്യക്തതയില്ല. ഇതിൽ വ്യക്തത വേണമെന്ന് ആവശ്യം.

∙ പദ്ധതി യാഥാർഥ്യമായാൽ സ്ഥലം നഷ്ടപ്പെടുന്നതിനാൽ വീടുകളുടെ അറ്റകുറ്റപ്പണികൾ പോലും പലരും നടത്തുന്നില്ല.

∙ പദ്ധതിക്കു കല്ലിട്ട കാലത്തു നിന്നു പ്രദേശങ്ങൾ ആകെ മാറി. സ്ഥലത്തിന്റെ വില വർധിച്ചു. തൊടുപുഴ സ്റ്റേഷനായി ഏറ്റെടുക്കുന്ന പ്രദേശം തൊടുപുഴയിലെ വിലപിടിച്ച പ്രദേശമായി.

പദ്ധതി ഇവിടെ വരെ

∙ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ പൂർണമായും കോട്ടയം ജില്ലയിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയുമാണു കല്ലിട്ടിരിക്കുന്നത്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമേ നടത്തിയത്.

ഇടുക്കി ജില്ലയിൽ സ്ഥലമേറ്റെടുപ്പിന്റെ ചുമതല തൊടുപുഴ എൽഎ ഓഫിസിനാണ്. കോട്ടയത്ത് പാലായിൽ ഓഫിസ് തുറന്നെങ്കിലും 3 വർഷം മുൻപ് ഈ ഓഫിസ് സ്ഥലമേറ്റെടുപ്പ് ഡപ്യൂട്ടി കലക്ടർ ഓഫിസിൽ ലയിപ്പിച്ചു.

റെയിൽവേ തുടർ നടപടികളിലേക്കു കടക്കാത്തതിനാൽ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികളും റവന്യു വകുപ്പ് സ്വീകരിച്ചിട്ടില്ല. 2020ൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥലമേറ്റെടുപ്പ് നടപടി വേണ്ടെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

While the Centre and the state are blaming each other over the Sabari railway, Kerala wants both Angamaly-Erumeli rail route, which has started construction, and the Chengannur-Pamba rail route, which the Centre is interested in

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക്...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലേക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛൻറെ സഹോദരനെയും,...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!