സ്ത്രീകളെ വൃക്കരോഗങ്ങള്‍ അലട്ടുമ്പോള്‍…

സ്ത്രീകള്‍ പ്രായമാകുന്നതോടെ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വൃക്കയില്‍ കല്ലുകള്‍, പോളി സിസ്റ്റിക് കിഡ്‌നി ഡിസീസ്, ക്രോണിക് കിഡ്‌നി ഡിസീസ് തുടങ്ങിയ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പലവിധത്തിലാണ്.

ഹോര്‍മോണല്‍ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകാം. പുറത്തും അടിവയറ്റിലും ശക്തമായ വേദന, മൂത്രത്തില്‍ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണെന്ന് ഡോ. ആനന്ദ് ചൂണ്ടിക്കാട്ടി. ധാരാളം വെള്ളം കുടിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നും ശരീരഭാരവും പ്രമേഹവും നിയന്ത്രിച്ചും ഇതിനുള്ള സാഹചര്യങ്ങള്‍ അകറ്റാം. 

പുരുഷന്മാരെ അപേക്ഷിച്ച് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ സ്ത്രീകളില്‍ കൂടുതലാണ്. ഇതും ഇവരില്‍ വൃക്കകളെ ബാധിക്കാം. ബാക്ടീരിയകള്‍ മൂത്രനാളിയില്‍ എത്തിയാണ് അണുബാധയുണ്ടാക്കുന്നത്. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, രക്തനിറത്തിലുള്ള മൂത്രം, പെല്‍വിക് ഭാഗത്ത് വേദന എന്നിവയെല്ലാം മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് കൃത്യസമയത്തുള്ള ചികിത്സ ഇത് തടയാന്‍ സഹായിക്കും.

വൃക്കകളില്‍ ചെറു സഞ്ചികള്‍ രൂപപ്പെടുന്ന രോഗാണ് പോളി സിസ്റ്റിക് കിഡ്‌നി ഡിസീസ്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാമെങ്കിലും ഗര്‍ഭകാലത്തെ ഹോര്‍മോണല്‍ മാറ്റങ്ങള്‍ ഇതിനുള്ള സാധ്യത സ്ത്രീകളില്‍ വര്‍ധിപ്പിക്കുന്നു. വൃക്ക നാശം നിയന്ത്രിക്കുന്നതിന് പോളി സിസ്റ്റിക് കിഡ്‌നി രോഗം സമയത്തിന് ചികിത്സിച്ച് മാറ്റേണ്ടതുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും പിന്നീട് നിലയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ ഇതിന്റെ സാധ്യത വര്‍ധിപ്പിക്കാം. സ്ത്രീകളില്‍ ഉണ്ടാകുന്ന ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ക്രോണിക് കിഡ്‌നി ഡിസീസിനും കാരണമാകാം.

ഹോര്‍മോണല്‍ മാറ്റങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതഭാരം എന്നിവയും സ്ത്രീകളിലെ വൃക്കരോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വൃക്ക രോഗങ്ങളില്‍ നിന്ന് അകലം പാലിക്കാനായി സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടതും ശരീരത്തിലെ ജലാംശം താഴാതെ നോക്കുകയും നിത്യവും വ്യായാമം ചെയ്യുകയും വേണ്ടതാണ്. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളും ഒഴിവാക്കണം. ഇടയ്ക്കിടെയുള്ള പരിശോധനകള്‍ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാന്‍ സഹായിക്കുന്നതാണ്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ്...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!