ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കരട് മത്സരക്രമം ബിസിസിഐ ഐസിസിക്ക് കൈമാറി. ഇതുപ്രകാരം ഒക്ടോബര്‍ 5ന് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായാണ്.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം 15ന് അഹമ്മദാബാദില്‍ നടക്കും. 11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസീലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും.
നവംബര്‍ 19ന് അഹമ്മദാബാദില്‍ വച്ച് ഫൈനല്‍ നടത്തുമെന്നാണു കരട് ക്രമത്തിലുള്ളത്. ഐസിസി അംഗീകരിച്ചശേഷം ഔദ്യോഗിക മത്സരക്രമം അടുത്തയാഴ്ചയോടെ പുറത്തിറങ്ങിയേക്കും.