ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. എഐ സ്റ്റിക്കറുകള്‍ക്ക് പുറമെ എഐ പ്രൊഫൈല്‍ ഫോട്ടോകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറിനായുള്ള പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് എഐ വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൊണ്ടുവരുന്നത്. പ്രൊഫൈല്‍ ഫോട്ടോകളില്‍ എഐ ഫീച്ചര്‍ കൊണ്ടുവരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് പ്രൊഫൈല്‍ ഫോട്ടോകള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കും. എഐ ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോകള്‍ പങ്കിടുന്നത് ഒഴിവാക്കാനാകുമാകും.
ഉപയോക്താക്കള്‍ യഥാര്‍ത്ഥ ചിത്രം പങ്കിടാതെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പങ്കിടുന്നത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കുറയ്ക്കും. പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തടയുന്നതിനുള്ള ഫീച്ചര്‍ കൂടി ആകുമ്പോള്‍ വാട്‌സ്ആപ്പിന് കൂടുതല്‍ സ്വകാര്യത കൈവരും എന്നാണ് ഉപയോക്താക്കള്‍ വിശ്വസിക്കുന്നത്.
Read More: ബൈ നൗ പേ ലേറ്റർ ഫീച്ചറുമായി ഗൂഗിൾ പേ; റിവാർഡും ഓട്ടോ ഫില്ലുമുണ്ട്; വേഗം ഗുഗിൾ പേയിലേക്ക് മാറിക്കോ
Read More: ഇടനിലക്കാരൻ അല്ല; അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ മുഖ്യ സൂത്രധാരകൻ തന്നെ
Read More: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി