web analytics

വാട്സ്ആപ്പ് നിരോധിക്കണം; സുപ്രീം കോടതിയിൽ മലയാളി നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.ജി. ഓമനക്കുട്ടൻ ഹർജി നൽകിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ കെ.ജി. ഓമനക്കുട്ടൻ ആദ്യം കേരള ഹൈകോടതിയെ സമീപിച്ചിരുന്നു.

ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്‌സ്ആപ്പ് ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഓമനക്കുട്ടൻ ഹർജി സമർപ്പിച്ചത്. 2021 ജൂണിൽ കേരള ഹൈകോടതി ഹർജി തള്ളിയതാനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആപ്പിൻറെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നതിനാൽ 2021ലെ ഐ.ടി നിയമങ്ങൾക്ക് യോജിച്ചതല്ലെന്ന് ഡൽഹി ഹൈകോടതിയിൽ വാട്‌സ്ആപ്പ് അവകാശപ്പെട്ടതായി ഹൈകോടതിക്ക് മുമ്പാകെ ഹർജിക്കാരൻ സമർപ്പിച്ചിരുന്നു.

എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ സംഭരിക്കുന്നതായും അവരുടെ കോൺടാക്‌റ്റുകളിലേക്കും മറ്റ് വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും വാട്ട്‌സ്ആപ്പിൻറെ സ്വകാര്യതാ നയം തന്നെ വ്യക്തമാക്കുന്നു.

സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ കോടതി സമൻസുകളും നിയമ അറിയിപ്പുകളും നൽകുന്നതിന് വാട്സ്ആപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുന്നത് അപകടമാണെന്നും ഹരജിക്കാരൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

അനുവാദമില്ലാതെ ബന്ധുവീട്ടിൽ പോയാൽ സ്ത്രീകൾക്ക് തടവുശിക്ഷ, ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാം; അഫ്ഗാനിൽ താലിബാന്റെ കരിനിയമങ്ങൾ

ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാം; അഫ്ഗാനിൽ താലിബാന്റെ കരിനിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ...

കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി

കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി കോഴിക്കോട്: കേരള ലിറ്റററി...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

Related Articles

Popular Categories

spot_imgspot_img