ചാറ്റ്-സ്‌പെസിഫിക് തീമുകൾ; റിയല്‍-ടൈം വോയ്‌സ് മോഡ്, സ്പാം ബ്ലോക്കർ…. വാട്സ്ആപ്പ് അടിമുടി മാറുകയാണ്.. കിടിലൻ ഫീച്ചറുകൾ എത്തുന്നു !

ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗകര്യപ്രദമായ അപ്ഡേറ്റുകൾ വാട്സാപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.WhatsApp is changing rapidly and great features are coming

20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്.

ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാറ്റ് തീം ഫീച്ചര്‍, ബീറ്റ വേര്‍ഷനിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഇത് ആക്‌സസ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.24.21.34 വാട്സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യം വേണ്ടത്.

തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍ വിപുലമായി വാട്‌സ്ആപ്പ് അവതരിപ്പിക്കുക.

റിയല്‍-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളിലെ ബാക്ക്‌ഗ്രൗണ്ടും അനാവശ്യ ഭാഗങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

ഈ ഫീച്ചറും കൈവിരൽത്തുമ്പിൽ ഉടൻ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ചിത്രം കൊടുത്താൽ അതെന്താണെന്ന് മെറ്റ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

Related Articles

Popular Categories

spot_imgspot_img