web analytics

യു.കെ.യിൽ പുതിയ വീടുകൾക്ക് സോളാർ പാനലുകൾ നിർബന്ധമോ…..? വീട് വാങ്ങും മുൻപ് അറിയുക, പുതിയ നിയമങ്ങൾ ഇങ്ങനെ:

ഈ വർഷം നിയമങ്ങളിൽ വരാനിരിക്കുന്ന ഭേദഗതികൾ പ്രകാരം ഇംഗ്ലണ്ടിലെ പുതിയ വീടുകളിൽ ഭൂരിഭാഗത്തിനും സോളാർ പാനലുകൾ ഘടിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതമാകുമെന്ന് സൂചന. ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെട്ടിടങ്ങൾ സൂര്യ പ്രകാശം ലഭിക്കാത്ത ചില സ്ഥലങ്ങളിൽ മാത്രം നിയമത്തിൽ നിന്നും ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ നിർമാതാക്കൾ പാനലുകൾ ചേർക്കണമെന്ന് ചട്ടങ്ങൾ ആവശ്യപ്പെടും.

സോളാർ പാനലുകൾ വലിയ തോതിൽ ഉടമസ്ഥർക്ക് സാമ്പത്തിക ലാഭമുണ്ടാക്കും. സോളാർ പാനലുകൾ ഘടിപ്പിച്ച സാധാരണ കുടുംബത്തിന് പ്രതിവർഷം 500 പൗണ്ട് വൈദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയും.

കൂടുതൽ പാനലുകൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഹോം ബിൽഡേഴ്സ് ഫെഡറേഷൻ പറഞ്ഞു, എന്നാൽ 2029 ഓടെ 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള സർക്കാർ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വാദങ്ങളുണ്ട്.

ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള വിശാലമായ പദ്ധതി വിശദീകരിക്കുന്ന ഫ്യൂച്ചർ ഹോംസ് സ്റ്റാൻഡേർഡിൽ ഈ നിയമങ്ങൾ ഉൾപ്പെടുത്തും.

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അച്ഛൻ മരിച്ചു

ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അച്ഛൻ സി.പി.ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.

രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം.

അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി ഇല്ലാത്ത അയല്‍വാസിക്ക്അന്ത്യവിശ്രമത്തിന് സ്വന്തം ഭൂമി നൽകി മുന്‍ പഞ്ചായത്ത് അംഗം

മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി ഇല്ലാത്ത അയല്‍വാസിക്ക്അന്ത്യവിശ്രമത്തിന് സ്വന്തം ഭൂമി നൽകി...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ ...

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി...

Related Articles

Popular Categories

spot_imgspot_img