സാമ്പത്തിക ഇടപാടിന്റെ ഭാഗമായി മറ്റൊരാൾക്ക് ഗ്യാരന്റി ചെക്ക് നൽകാത്ത പ്രവാസികൾ കുറവായിരിക്കും. ഇടപാടിലെ വ്യവസ്ഥകൾ പാലിച്ച് പണം നൽകിയില്ലെങ്കിൽ ട്രാവൽ ബാൻ , മറ്റു കേസുകളും നേരിടേണ്ടി വരാം. എന്നാൽ കൃത്യമായി വ്യവസ്ഥകൾ പാലിച്ച് പണം തിരികെ നൽകിയിട്ടും ചെക്ക് എതിർ കക്ഷി മടക്കി നൽകാത്ത സംഭവങ്ങളുമുണ്ട്. മടക്കി നൽകാത്ത ചെക്ക് ഉപയോഗിച്ച് ചെക്ക് കേസ് നൽകാതെ തന്നെ ഇടപാടുകാരനെ ട്രാവൽ ബാൻ ചെയ്യാമെന്നുള്ളത് ഗൗരവം വർധിപ്പിയ്ക്കുന്നു. അത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടാമെന്ന് ചൂണ്ടിക്കാണിയ്ക്കുകയാണ് നിയമ വിദഗ്ദ്ധർ.
ചെക്ക് തരാനുള്ളവരോട് ചെക്ക് തിരികെ ആവശ്യപ്പെടുക എന്നതാണ് ആദ്യപടി. എന്നിട്ടും തന്നില്ലെങ്കിൽ അവരോട് ചെക്ക് ആവശ്യപ്പെട്ട് ഇ-മെയിൽ അയയ്ക്കുക. ഇ-മെയിലൽ പണം വാങ്ങിയ തീയതി തിരികെ നൽകിയ തീയതിയും കൂടാതെ ചെക്കിന്റെ നമ്പരും നിർബന്ധമായി രേഖപ്പെടുത്തണം. ചെക്കിന്റെ പകർപ്പ് കൈയ്യിലുണ്ടെങ്കിലും മെയിലിൽ അതും അറ്റാച്ച് ചെയ്യാം. മെയിൽ അയച്ച ശേഷം ചെക്ക് തിരികെ ലഭിക്കുമോയെന്ന് നോക്കി മൂന്നു ദിവസം എതിർ കക്ഷിയ്ക്ക് സമയം നൽകാം. എന്നിട്ടും ചെക്ക് ലഭിച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്ക് നീങ്ങാം.
ഗ്യാരന്റി ചെക്ക് കാണാതായാൽ ?
പണം നൽകിയ ശേഷം എതിർ കക്ഷിയോട് ഗ്യാരന്റി ചെക്ക് തിരികെ ആവശ്യപ്പെടുമ്പോൾ അത് കാണാതായതായൊ നശിച്ചു പോയതായൊ അറിയിപ്പ് ലഭിച്ചാൽ ഉടൻ തുടർനടപടി സ്വീകരിയ്ക്കണം. എതിർ കക്ഷിയെക്കൊണ്ട് തന്നെ ചെക്ക് തിരികി ലഭിക്കാത്ത വിധം കളഞ്ഞുപോയതായി അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിക്കണം. അല്ലെങ്കിൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് വക്കീൽ നോട്ടീസ് അയയ്ക്കണം. കേസിന്റെ സമയത്ത് എതിർ കക്ഷിയ്ക്ക് ചെക്ക് കോടതിയിൽ ഹാജരാക്കേണ്ടിവരും. ഇനി കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ പേടിക്കേണ്ടതില്ല അതോടെ ചെക്കിന്റെ വാലിഡിറ്റി നഷ്ടപ്പെടും.
Also read: വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തുടച്ചുനീക്കി; ഇനി ലക്ഷ്യം മധ്യ, തെക്കൻ പ്രദേശങ്ങളെന്ന് ഇസ്രയേൽ