മലയാളിക്ക് ഇതെന്തു പറ്റി; ചൂടത്തും ചൂടാവാൻ “ഹോട്ട് “മതി, ബിയർ തേടി ബിവറേജസിലെത്തുന്നവർ കുറഞ്ഞു; കണക്കുകൾ നിരത്തി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം ചൂടാകാൻ മലയാളിയുടെ മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണ ബിയറിന്‍റെ വില്‍പ്പനയാണ് കൂടിയിരുന്നത്. എന്നാല്‍ ഇക്കുറി ബിയറിനെക്കാള്‍ മദ്യത്തിന്‍റെ വില്‍പ്പന കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്‍റെ കണക്കുകൾ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 170 കോടി രൂപയുടെ ബിയര്‍ ആണ് വിറ്റഴിഞ്ഞതെങ്കില്‍ ഇക്കൊല്ലം മാര്‍ച്ചില്‍ അത് 155 കോടി രൂപയായി കുറഞ്ഞു.

എന്നാൽ മദ്യവില്‍പനയില്‍ മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായത്. 2023 മാര്‍ച്ചില്‍ 1384 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം അത് 1453 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 1387 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് 1467 കോടി രൂപയായി മാറി.

ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന മാര്‍ച്ച്‌- ഏപ്രില്‍ മാസത്തില്‍ ആകെ 3280 കോടി രൂപയുടെ മദ്യവും ബിയറുമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 132 കോടി രൂപയുടെ അധിക മദ്യമാണ് ചെലവായത്.

 

Read Also:കയറി കിടക്കാൻ ഒരു വീടില്ല, സ്വന്തമെന്നു പറയാൻ ഒരു പിടി മണ്ണില്ല; ആഢംബരം കാട്ടാൻ പോയിട്ട് സഞ്ചരിക്കാൻ പോലും സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; ഇങ്ങനൊരു പ്രധാനമന്ത്രി ലോകത്ത് കാണില്ല;  നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

Related Articles

Popular Categories

spot_imgspot_img