ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. Welfare pension distribution to begin today; Distribute one month’s pension
വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.