തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ ചൂരൽമലയിലെ ശ്രുതിയുടെ കണ്ണീരിന് ഭരണകൂടത്തിന്റെ കരിങ്കൽ മതിൽ.
സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിൽ ഒരു വീട് വേണമെന്ന ശ്രുതിയുടെ അപേക്ഷ മുഖ്യമന്ത്രിയും മന്ത്രിസഭയും കർക്കശമായി തള്ളി.
വയനാട് ദുരന്തത്തിന്റെ നൊമ്പരമായി മാറിയ പെൺകുട്ടിയോട് കാട്ടിയ ഈ കടുത്ത നിലപാട് ഇപ്പോൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ചീഫ് സെക്രട്ടറി നൽകിയ പച്ചക്കൊടി വെട്ടിമാറ്റി മുഖ്യമന്ത്രി; ഉദ്യോഗസ്ഥ തലത്തിലെ ശുപാർശയെ തള്ളിയത് എന്തിന്?
മറ്റൊരു സംഘടനയും വീട് നൽകുന്നില്ലെന്ന് ഉറപ്പുവരുത്തി ശ്രുതിക്ക് സർക്കാർ ടൗൺഷിപ്പിൽ തന്നെ വീട് നൽകാമെന്ന് ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഫയലിൽ കുറിച്ചിരുന്നു.
സർക്കാർ നൽകുന്ന സഹായം സ്വീകരിക്കുന്നത് ഭരണകൂടത്തിന് കിട്ടുന്ന അംഗീകാരമായി കാണണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.
എന്നാൽ മാർച്ചിൽ ചേർന്ന മന്ത്രിസഭാ യോഗം ഈ നിർദ്ദേശം അപ്പാടെ തള്ളിക്കളയുകയായിരുന്നു.
ഇതോടെ നിയമപരമായ സാങ്കേതികത്വങ്ങൾ പറഞ്ഞ് ഒരു ദുരന്തബാധിതയെ സർക്കാർ പുറന്തള്ളുന്നു എന്ന ആക്ഷേപം ശക്തമായി.
നേരത്തെ വാങ്ങിയ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങാതെ സർക്കാർ; സാങ്കേതികത്വത്തിൽ കുരുക്കി നീതി നിഷേധം!
സ്വകാര്യ സംഘടനകൾ വീട് നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് സർക്കാർ നൽകിയ 15 ലക്ഷം രൂപയുടെ സഹായം ശ്രുതി ആദ്യം തിരഞ്ഞെടുത്തത്.
ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു
എന്നാൽ ആ സംഘടനകളുടെ വാഗ്ദാനം പാഴ്വാക്കായതോടെ, തനിക്ക് ലഭിച്ച 15 ലക്ഷം രൂപ സർക്കാരിലേക്ക് തിരികെ അടയ്ക്കാമെന്നും പകരം സുരക്ഷിതമായ ടൗൺഷിപ്പിൽ ഒരു വീട് വേണമെന്നുമാണ് ശ്രുതി ആവശ്യപ്പെട്ടത്.
എന്നാൽ മാനുഷിക പരിഗണന നൽകേണ്ട സ്ഥാനത്ത് സർക്കാർ മുഖം തിരിക്കുകയായിരുന്നു.
രാഷ്ട്രീയ വാക്പോരുകൾക്കിടയിൽ ബലിയാടായി ശ്രുതി; വോട്ടെടുപ്പിന് പിന്നാലെ സർക്കാർ നിലപാട് മാറ്റിയോ?
കോൺഗ്രസ് ശ്രുതിയെ കബളിപ്പിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുകയും, കോൺഗ്രസ് ആദ്യം വീട് നൽകട്ടെയെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് അപേക്ഷ തള്ളിയ വാർത്ത പുറത്തുവരുന്നത്.
ദുരന്തത്തിന്റെ ഇരകളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും അവർക്ക് അർഹമായ സഹായം നിഷേധിക്കുകയും ചെയ്യുന്നത് നീതിയല്ലെന്ന വിമർശനം വയനാട്ടിൽ അലയടിക്കുകയാണ്.
English Summary
The Kerala Cabinet has officially rejected the application of Sruthi, a landslide survivor from Chooralmala who lost her home and family, requesting a house in the government township. Despite the Chief Secretary’s favorable recommendation to accept her offer of returning the initial ₹15 lakh compensation in exchange for a house, the Cabinet led by the CM stood firm on its denial. This decision has sparked a political controversy, as many view it as a denial of justice to a victim who has lost everything.









