കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളിൽ റഡാര്‍ പരിശോധന നടത്തുന്നു. മണ്ണിടിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളതിന്റെ സിഗ്നൽ വഴി ലഭിച്ചു. സ്ഥലത്ത് തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധന നടത്തുകയാണ്. (Wayanad landslide; radar signal from spot)
സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്.
സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ആരോഗ്യ ജാഗ്രത പുലർത്തണം, ഇക്കാര്യങ്ങൾ പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്