web analytics

സമീപത്തെ അഞ്ച് വീടുകളിലും മോഷണശ്രമം

മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കവർന്നത് 12 പവൻ സ്വർണവും പണവും

സമീപത്തെ അഞ്ച് വീടുകളിലും മോഷണശ്രമം

സുൽത്താൻ ബത്തേരി: വയനാട്ടിലെ മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കുത്തിത്തുറന്ന് മോഷണം. ചെണ്ടക്കുനിടുത്ത് ചെണ്ണാളിയിൽ പടാളിയിലുള്ള റിയാസിന്റെ വീടാണ് ലക്ഷ്യം വച്ചത്.

ഇന്നലെ വെളുപ്പിനെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്ന് അലമാര പൊളിച്ച് 12 പവൻ സ്വർണവും പണവും കവർന്നത്.

റിയാസും ഭാര്യയും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം നടന്നത്. മുറികൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.

അലമാര തകർത്തെടുത്ത് പണവും സ്വർണവും കവർന്ന ശേഷം മോഷ്ടാവ് സ്ഥലംവിട്ടു. മീനങ്ങാടി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പ്രതിയെന്ന് കരുതുന്ന ഒരാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.

സമീപത്തെ അഞ്ച് വീടുകളിലും മോഷണശ്രമം നടന്നതായി വിവരം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മലപ്പുറം വളാഞ്ചേരിയിൽ 47 കാരിയുടെ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ ബന്ധുവായ 17 കാരനെയും കൂട്ടുകാരനെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവർ സംഘത്തെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പ്രതികൾ മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതിന് പേരശ്ശന്നൂർ സ്വദേശി വി.പി. അബ്ദുൽ ഗഫൂറിനെയും (47) പോലീസ് അറസ്റ്റ് ചെയ്തു.

ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടു തകർത്താണ് ബന്ധുവായ 17കാരൻ രണ്ട് പവനോളം വരുന്ന സ്വർണമാല കവർന്നത്.
മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും പോലീസ് പിടികൂടി.

English Summary:

A house burglary was reported at Meenangadi in Wayanad, where 12 sovereigns of gold and cash were stolen from the residence of Riyaz at Chennali, Chettakkaniduthu. The thief broke open the front door and looted valuables while the couple was asleep. Police, dog squad, and forensic experts inspected the scene, and CCTV footage captured a suspect.

wayanad-house-theft-meenangadi-malappuram-robbery-arrest

വയനാട്, മോഷണം, മീനങ്ങാടി, മലപ്പുറം, വളാഞ്ചേരി, പോലീസ്, സ്വർണ കവർച്ച

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Related Articles

Popular Categories

spot_imgspot_img