വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തവും രക്ഷാപ്രവർത്തനവും സൈന്യത്തിന്റെ ഇടപെടലുമെല്ലാം ലോക ശ്രദ്ധയിൽ കൊണ്ടുവന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ വലിയ മാധ്യമ ശ്രദ്ധയാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടായത്. (Wayanad disaster brought to world attention by international media)
ദുരന്തത്തിൽ ഒമാൻ ഔദ്യോഗിക അനുശോചനം അറിയിക്കുകയും ചെയ്തു. യു.എ.ഇ.യിലെ പ്രധാന ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
അമേരിക്കയിലെ പ്രധാന പത്രമായ വാഷിങ്ങ്ടൺ പോസ്റ്റും വയനാട് ദുരന്ത വാർത്ത ലോകത്തെ അറിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ബി.ബി.സി, സി.എൻ.എൻ. ഉൾപ്പെടെയുള്ള ചാനലുകളും രാജ്യം നേരിട്ട പ്രധാന ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ ലോക ശ്രദ്ധയിൽ കൊണ്ടുവന്നു.