വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തം വ്യാഴാഴ്ച രാവിലെ് 133.65 അടിയാണ് ജലനിരപ്പ്.
നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ സംഭരിയ്ക്കാൻ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്. മഴ ശക്തകുകയോ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് വർധിക്കുകയോ ചെയ്താൽ അണക്കെട്ട് തുറക്കേണ്ടി വരും.
2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 84.4 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തത്.
അണക്കെട്ടിലേയ്ക്ക് സെക്കൻഡിൽ 4153.89 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്നാട് സെക്കൻഡിൽ 1851.81 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
കഴിഞ്ഞ വർഷം അണക്കെട്ടിൽ ഈ സമയം 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുൻ വര്ഷത്തേക്കാൾ 12 അടി വെള്ളം അണക്കെട്ടിൽ കൂടുതലാണ്.
72 അടി പരമാവധി സംഭരണ ശേഷിയുള്ള തമിഴ്നാടിന്റെ വൈഗ അണക്കെട്ടില് 63 അടിയാണ് നിലവിലെ ജലനിരപ്പ്. കേരളത്തിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് വൈഗൈ അണക്കെട്ട് തുറന്നു.
വൈഗ അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കുന്നത്. വൈഗ നദിക്കരയിൽ മുന്നറിയിപ്പും നൽകി.
കേരളത്തിൽ കാലവർഷം ശക്തമായി മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടു പോകേണ്ടി വന്നാൽ വൈഗൈ അണക്കെട്ടിലാണ് ജലം സംഭരിക്കുക.