web analytics

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് എട്ടിന്റെ പണി…! ഈ കോടതിവിധി ഒരു മുന്നറിയിപ്പാണ്‌

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പായി കോടതി വിധി

ഡബ്ലിന്‍: ഡബ്ലിനിൽ നടന്ന ഒരു വലിയ തൊഴിൽ അവകാശ ലംഘന കേസിൽ കാവനിലെ ഒരു ചൈനീസ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ വലിയ പിഴ ചുമത്തി.

അവധിയും മിനിമം വേതനവും പോലും അനുവദിക്കാതെ, അസഹ്യമായ രീതിയിൽ ജോലി ചെയ്യിപ്പിച്ചതിന് 1,54,000 യൂറോയുടെ പിഴയാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ചുമത്തിയത്.

തൊഴിൽ ചൂഷണത്തിനിരയായ ചൈനീസ് ഷെഫ് സിയാവോഫെങ് ഗാവോയ്ക്ക് നീതി ലഭിക്കേണ്ടതിൽ മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലണ്ട് (MRCI) നടത്തിയ ഇടപെടലാണ് നിർണായകമായത്.

അടുത്ത കാലമായിട്ടാണ് ഹോട്ടൽ–ഹോസ്പിറ്റാലിറ്റി മേഖലയിൽ വിദേശ തൊഴിലാളികളെ അയർലണ്ടിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിലെ ചില തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും ഈ രംഗത്ത് അധികമായി പ്രവർത്തിക്കുന്നത് കണ്ടുവരുന്നു.

വൈറ്റ്ഹൗസിലെ ചരിത്രപ്രസിദ്ധമായ ‘ലിങ്കണ്‍ കുളിമുറി’ പുതുക്കിപ്പണിത് ട്രംപ്; കാരണം….

ഭാഷയും നിയമവും സംബന്ധിച്ച അറിവുകളുടെ അഭാവം മുതലെടുത്ത് ഷെഫുമാരെ ഇവിടെ എത്തിച്ചശേഷം കുറഞ്ഞ കൂലിയ്ക്ക് ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം വ്യാപകമാകുന്നു. 10 മുതൽ 15 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ഷെഫുമാർ അയർലണ്ടിലെത്തുന്നത്.

എന്നാൽ ജോലിയിലെ യാഥാർത്ഥ്യം അതിതീവ്ര ചൂഷണവും അവകാശ നിഷേധവുമാണ്. ഇത്തരത്തിലൊരു അവസ്ഥയിൽ ഇപ്പോൾ നൂറിലധികം ഇന്ത്യൻ ഷെഫുമാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

2022 മുതൽ 2024 വരെ ബാലികേഇംസ്‌ഡഫിലെ മിംഗ് ഗാവോ (എസ്‌കിമോ ഗാവോ മിംഗ് ലിമിറ്റഡ്) റെസ്റ്റോറന്റിൽ ഷെഫ് സിയാവോഫെങ് ഗാവോ ജോലി ചെയ്തിരുന്നു.

ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പായി കോടതി വിധി

അദ്ദേഹത്തിന് ലഭിച്ച വേതനം മിനിമം വേതനതലത്തിൽ പോലും എത്തിയിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. തൊഴിൽ പെർമിറ്റിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നത് വംശീയ വിവേചനത്തിലേക്കും ചൂഷണത്തിലേക്കും വഴിമാറിയെന്നും കണ്ടെത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈയിൽ വർക്ക്പെർമിറ്റ് വഴിയാണ് ഗാവോ അയർലണ്ടിലെത്തിയത്. തൊഴിൽ പെർമിറ്റ് ലഭിക്കാനെന്ന പേരിൽ തൊഴിലുടമ നിയമവിരുദ്ധമായി 30,000 യൂറോ (ഏകദേശം ₹27 ലക്ഷം) ഇദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്തുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. അതിനാൽ ഈ ജോലി ഉപേക്ഷിക്കാനും, മറ്റൊരു സ്ഥാപനത്തിൽ ജോലി ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറഞ്ഞതും, രാജ്യത്ത് ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതും അദ്ദേഹത്തെ തൊഴിലുടമയുടെ പൂർണ്ണ നിയന്ത്രണത്തിലാക്കി.

പാസ്‌പോർട്ടടക്കം തൊഴിലുടമ പിടിച്ചുവെച്ചതോടെ, നിയമ സഹായത്തിനായി പുറത്ത് എത്തിച്ചേരുക പോലും അസാധ്യമായി.

എന്നാൽ പുറത്തിറങ്ങിയ ചില സഹായങ്ങളാണ് അവസാനം ഗാവോയെ ഈ ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും എതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഗാവോയുടെ വേതനത്തിൽ ആകെ 65,505 യൂറോയുടെ കുറവ് ഉണ്ടായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തി. അദ്ദേഹം ആഴ്ചയിൽ ആറ് മുതൽ ഏഴ് ദിവസവരെ 63 മുതൽ 73 മണിക്കൂർവരെ ജോലി ചെയ്യേണ്ടി വന്നിരുന്നു.

തുടർച്ചയായി 48 മണിക്കൂറിന് മുകളിലുള്ള ജോലി, 105 ഞായറാഴ്ചകളിൽ പ്രതിഫലമില്ലാതെ തൊഴിൽ, വാർഷിക അവധിയും പൊതു അവധിയുടെ വേതനവും നിഷേധിക്കൽ തുടങ്ങിയ ഗുരുതരനിയമലംഘനങ്ങൾ ചേർന്ന് കുറ്റം കൂടുതൽ കുടുക്കി.

നിയമപ്രകാരം ലഭിക്കേണ്ട വിശ്രമ ഇടവേളകളടക്കം അനുവദിക്കാത്തതും കമ്മീഷൻ കർശനമായി വിമർശിച്ചു.

ഇത്തരമൊരു ചൂഷണത്തിൽ നിന്ന് തൊഴിൽ പെർമിറ്റോടെ എത്തുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ശക്തമായ നടപടികളും അവബോധവും ആവശ്യമാണെന്ന് മൈഗ്രന്റ് റൈറ്റ്സ് സെൻറർ അയർലണ്ടിലെ വർക്ക്‌പ്ലേസ് റൈറ്റ്സ് കോർഡിനേറ്റർ സിൽവിയ നവക്കോവ്സ്ക വ്യക്തമാക്കുന്നു.

തൊഴിലാളികളുടെ സ്വന്തം ഭാഷയിൽ തൊഴിൽ അവകാശങ്ങളും പെർമിറ്റ് സംവിധാനവും വ്യക്തമാക്കുന്ന നടപടികൾ അടിയന്തിരമാണെന്ന് സംഘടന ആവശ്യപ്പെടുന്നു.

അയർലണ്ടിൽ തൊഴിൽ ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കൂടുതൽ ശക്തമായി ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് ഇത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; ‘മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ മുഖം അടിച്ച് പൊളിക്കു’മെന്ന് അമ്മായിയമ്മ: വൈറൽ വീഡിയോ

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; വൈറൽ വീഡിയോ ഉത്തരപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന ഒരു...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

Related Articles

Popular Categories

spot_imgspot_img