കൊല്ലം: റെയിൽവെ ട്രാക്കിലൂടെ കൈകോർത്ത് നടന്നു. ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം വാരിപ്പുണർന്ന് നിന്നു. ഒടുവിൽ ആ ട്രെയിൻ അവരെ ഇടിച്ചുതെറിപ്പിച്ചു.
കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച സംഭവം നേരിട്ട് കണ്ടവർ പറഞ്ഞത് ഇങ്ങനെയാണ്. ഇന്ന് വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് ഇടിച്ചത്.
സമീപവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.