web analytics

വി.എസ്. അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്

തിരുവനന്തപുരം: മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എകെ ബാലന്‍, എംഎം മണി, കെജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേകം ക്ഷണിതാക്കളാണ്. നേരത്തെ വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തത്.

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ മാത്രമായിരുന്നു സ്ഥിരം ക്ഷണിതാവാക്കി ഉള്‍പ്പെടുത്തിയിരുന്നത്. വിഎസിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകുമെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും വി എസ് പ്രത്യേകം ക്ഷണിതാവായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു തിരുവനന്തപുരം:...

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ മലപ്പുറം: മലപ്പുറത്തിൽ...

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണക്കവർച്ച

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച്...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

Other news

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി...

നയതന്ത്ര യുദ്ധം മുറുകുന്നു: ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തിരിച്ചടിച്ച് ഇസ്രയേലും

ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ...

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി 75കാരൻ പിടിയിൽ

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി...

എംബിഎ, എംസിഎ പ്രവേശനം: എസ്.എൻ.ജി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിക്കാൻ ഫെബ്രുവരി 15 വരെ സമയം

എംബിഎ, എംസിഎ പ്രവേശനം: എസ്.എൻ.ജി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിക്കാൻ ഫെബ്രുവരി 15...

കോടതി ലോക്കറിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം; 23 വർഷം മുൻപ് മരിച്ച യുവതിയുടെ എട്ടര പവൻ എവിടെ?

കോടതി ലോക്കറിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം; 23 വർഷം മുൻപ് മരിച്ച...

വീടിന് തീയിട്ട് രണ്ടാനച്ഛന്റെ ക്രൂരത; പുകയുന്ന മുറിക്കുള്ളിൽ നിന്നും അനുജത്തിയെ വാരിയെടുത്ത് ഓട് പൊളിച്ച് പുറത്തെത്തിച്ച് സഹോദരൻ

വീടിന് തീയിട്ട് രണ്ടാനച്ഛന്റെ ക്രൂരത; അനുജത്തിയെ പുറത്തെത്തിച്ച് സഹോദരൻപത്തനംതിട്ട ജില്ലയിലെ കോന്നിയിൽ...

Related Articles

Popular Categories

spot_imgspot_img