പുതിയ മൂന്ന് നിര എസ്‌യുവിയുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗൺ. ‘ടെയ്‌റോൺ’ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ 7 സീറ്റർ എസ്‌യുവി ടിഗുവാന്‍ ഓൾസ്‌പേസിന്റെ പിൻഗാമിയായാണ് വിപണിയിൽ എത്തുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ 5 സീറ്റർ ടിഗുവാനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ടെയ്‌റോൺ. 2025-ന്റെ തുടക്കത്തോടെ സികെഡി റൂട്ട് വഴി ടെയ്‌റോൺ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ അടിമുടി മാറ്റങ്ങളോടെയാണ് ടെയ്‌റോൺ വിപണിയിലെത്തുക.
ബ്രാന്‍ഡിന്റെ MQB പ്ലാറ്റ്ഫോമിന്റെ ലോംഗ് വീല്‍ബേസ് പതിപ്പിലായിരിക്കും ടെയ്റോണ്‍ പൂര്‍ത്തിയാക്കുക. കൂടാതെ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ വലിപ്പത്തിലാണ് പുതിയ ടെയ്റോൺ അവതരിപ്പിക്കുക. മൂന്ന്-വരി എസ്‌യുവി ആയതിനാല്‍ ടെയ്റോണ്‍ ഔട്ട്‌ഗോയിംഗ് ടിഗുവാന്‍ ഓള്‍സ്‌പേസിനേക്കാള്‍ വലുതായിരിക്കുമെന്ന് ഫോക്‌സ്വാഗണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്ക ഒഴികെ ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിലാണ് ഈ പുതിയ 7 സീറ്റര്‍ കാര്‍ ‘ടെയ്റോണ്‍’ എന്ന പേരിൽ അവതരിപ്പിക്കുക. വടക്കേ അമേരിക്കയില്‍ കാറിനുള്ള ജനപ്രീതി കണക്കിലെടുത്ത് ‘ടിഗുവാന്‍’ എന്ന പേര് നിലനിര്‍ത്താനാണ് സാധ്യത. ജര്‍മന്‍ ബ്രാന്‍ഡ് ഇതിനോടകം ടെയ്റോണ്‍ എന്ന പേരില്‍ ഒരു എസ്‌യുവി ചൈനീസ് വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഈ പേരിൽ കമ്പനി വാഹനം പുറത്തിറക്കുന്നത് ആദ്യമായല്ല. ടൈറൺ എക്‌സ് എന്ന പേരിൽ ഒരു കൂപ്പെ ഡെറിവേറ്റീവ് ഇപ്പോൾ നിരത്തിലുണ്ട്. ടിഗുവാൻ ഓൾസ്പേസ് അടിസ്ഥാനമാക്കിയുള്ള ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ്, 5-സീറ്റർ എസ്‌യുവി ചൈനയിലും വിൽപനയിലുണ്ട്. എസ്‌യുവി, കൂപ്പെ ബോഡി ശൈലികളാണ് ടൈറണിനും ഉണ്ടാകുക
ടിഗുവാന്‍ ഓള്‍സ്‌പെയ്‌സ് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റുകളായിട്ടായിരുന്നു 2020-ല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതേസമയം കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകളായി കൊണ്ടുവരുന്ന ടെയ്‌റോണ്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരിക്കും ചെയ്യുക. നിലവില്‍ 34.7 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിഗുവാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കാർ വാങ്ങിക്കുന്നവർ ടെയ്‌റോണിന് ടിഗുവാനേക്കാള്‍ കുറച്ചധികം പണം മുടക്കേണ്ടി വരും. ജീപ്പ് മെറിഡിയന്‍, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയായിരിക്കും ടെയ്‌റോണിന്റെ ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.
സവിശേഷതകൾ
കാർ വാങ്ങുന്നവർക്ക് ആഗോള വിപണിയില്‍ ടെയ്‌റോണ്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഇവ രണ്ടും 48V മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണവും 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും. അത് മാത്രമല്ല ടെയ്റോണ്‍ ടൂ-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ക്കൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനും ഫോക്‌സ്വാഗണ്‍ നല്‍കും. ഇവ 204 bhp, 272 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളവയായിരിക്കും. ഇലക്ട്രിക് മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്ന് മാത്രമല്ല കാര്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുകയും ചെയ്യും. പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 19.7kWh ബാറ്ററി പായ്ക്കും ഉണ്ടായിരിക്കും. ഉയര്‍ന്ന ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ടെയ്റോണ്‍ ടൂ-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ക്കൊപ്പം വരുമെന്നാണ് പ്രതീക്ഷ.
Also Read: പൈസയില്ല , നയാ പൈസയില്ല. ജീവനക്കാരെ പിരിച്ച് വിട്ട് അഫ്ഹാനിസ്ഥാൻ എംബസി.