സംസാരത്തിനിടെ പറയുന്ന പല വസ്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഇന്റർനെറ്റിൽ തിരയുമ്പോഴോ നിങ്ങളുടെ സ്‌കൂനിൽ തെളിയാറുണ്ടോ . തിരഞ്ഞ വസ്തുവിന്റെ പരസ്യം മുന്നിൽ വന്നത് കണ്ട് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ടാകും. നിങ്ങൾ പറഞ്ഞത് ഗൂഗിൾ മനസിലാക്കിയോ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ശരിയാണ്. അലക്‌സയും , സിരിയും, ഗൂഗിൾ അസിസ്റ്റന്റും പോലുള്ള വോയിസ് അസിസ്റ്റന്റുകളുടെ മൈക്രോഫോൺ പരിധിയിൽ നിന്ന് എന്ത് പറഞ്ഞാലും അവ പിടിച്ചെടുക്കും.(Voice assistants in smart phones and smart watches can also leak secrets)
നമ്മൾ ആവശ്യമായ വസ്തുക്കളെക്കുറിച്ച് സംസാരിക്കുമ്പോഴോ അത് കണ്ടെത്താനുള്ള തിരച്ചിലിലൊ ഇവയെപ്പറ്റി പറയുമ്പോൾ പരസ്യങ്ങൾക്കായും നിങ്ങളുടെ പിടെിച്ചെടുത്ത വോയിസ് റെക്കോർഡുകൾ ഉപയോഗിക്കപ്പെടും. സിരി സ്വകാര്യ വിവരങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ ആപ്പിൾ തന്നെ ക്ഷമാപണം നടത്തി സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നു.
ഇവയെ ഒഴിവാക്കി സ്വകാര്യത സംരക്ഷിക്കണമെങ്കിൽ സിരിയും , അസക്‌സയും, ഗൂഗിൾ അസിസ്റ്റന്റും പ്രവർത്തന രഹിതമാക്കി വെക്കാം എന്നുള്ളതാണ് ആദ്യ പോംവഴി. ഇവയുടെയെല്ലാം ഹിസ്റ്ററിയും ക്ലിയർ ചെയ്യാണം. അൽഗോരിതവും വിവിധ കോഡുകളും കൊണ്ട് നമ്മൾ തിരഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്ത് നമ്മുടെ അഭിരുചികൾ ഗൂഗിളിന് അറിയാൻ കഴിയും. ഇത്തരം വിവരങ്ങൾ പരസ്യ താത്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടേക്കാം.