വിഎം വിനുവിന്റെ ഹർജി തള്ളി കോടതി
കൊച്ചി ∙ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സംവിധായകൻ വി. എം. വിനുവിന്റെ ശ്രമം പാളി.
വോട്ടർ പട്ടികയിൽ തന്റെ പേര് ചേർക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെ, വിനുവിന് ഇനി സ്ഥാനാർത്ഥിത്വം സാധ്യമല്ല.
ഹർജിയെ പരിഗണിക്കുമ്പോളാണ് കോടതി വിനുവിനെതിരെ കർശനമായ നിരീക്ഷണങ്ങൾ നടത്തിയത്.
“പത്രം വായിക്കാറില്ലേ?
വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പോലും പരിശോധിക്കാതെ ആരാണ് തിരഞ്ഞെടുപ്പിൽ ഇറങ്ങാൻ പറയുന്നത്?” — എന്ന് കോടതി വിമർശിച്ചു.
സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേക പരിഗണന പ്രതീക്ഷിക്കാനാവില്ലെന്നും, നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ് എന്നുമായിരുന്നു കോടതിയുടെ കടുത്ത പരാമർശം.
വിനുവിന്റെ കേസ്, അടുത്തിടെ ഇടപെട്ട വൈഷ്‌ണയുടെ കേസിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണെന്നും കോടതി വ്യക്തമാക്കി.
വൈഷ്‌ണയുടെ സംഭവത്തിൽ പ്രാഥമിക പട്ടികയിലുണ്ടായിരുന്ന പേര് അവസാന നിമിഷം നീക്കപ്പെട്ടത് കൊണ്ടാണ് കോടതി ഇടപെട്ടത്.
വിനുവിന്റെ കാര്യത്തിൽ പട്ടികയിൽ പേര് തന്നെ ഇല്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിക്ക് ശേഷം വിനുവിന്റെ പ്രതികരണം
ഹർജി തള്ളിയ കോടതി വിധി താൻ മാനിക്കുന്നുവെന്ന് വി.എം. വിനു മാധ്യമങ്ങളോട് പറഞ്ഞു.
“പലതവണ വോട്ട് ചെയ്തിട്ടുള്ള ആളായതിനാൽ പേര് ഉണ്ടായിരിക്കുമെന്നായിരുന്നു കരുതിയത്,” — വിനു വ്യക്തമാക്കി.
യുഡിഎഫിന്റെ ഭാഗമായി തുടരുമെന്നും, ഇനി പ്രചാരണത്തിൽ ഇറങ്ങണമോ എന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY
Director and UDF’s Kozhikode mayor candidate V.M. Vinu cannot contest the upcoming corporation election as the Kerala High Court dismissed his plea to include his name in the voter list. The court criticized him, questioning how he could plan to contest elections without even checking whether his name existed in the voters’ list. The court emphasized that being a celebrity offers no special privileges under the law. The court also clarified that his case is not comparable to Vaishna’s case, where the candidate’s name was initially included and later removed from the draft list. After the verdict, V.M. Vinu said he respects the court’s decision and believed his name would be in the list since he had voted multiple times. He added that he will remain with the UDF and will decide later whether to join the campaign.
vm-vinu-cannot-contest-kozhikode-mayor-hc-verdict
VM Vinu, Kozhikode Corporation, UDF, Mayor Election, High Court, Voter List, Kerala Politics, Election Law, Court Verdict









