മലപ്പുറം: ബൈക്കപകടത്തിൽപ്പെട്ട് മരിച്ച വ്‌ളാഗര്‍ ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രക്തസ്രാവത്തെ തുടര്‍ന്നുന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജുനൈദിന്റെ കണ്ണിനു താഴെയായി സാരമായി പരിക്കേറ്റിരുന്നു,
യുവാവിന്റെ തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ ഏറെ നേരം ജുനൈദ് കിടന്നിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.20 ഓടെയായിരുന്നു ജുനൈദിനു അപകടം സംഭവിച്ചത്. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിന് സമീപമുള്ള മണ്‍കൂനയില്‍ ജുനൈദിന്റെ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു.
റോഡരികില്‍ രക്തം വാർന്നു കിടന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കേസിന്റെ പശ്ചാലത്തലത്തില്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവിതകയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ജുനൈദിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.