വിവോ ഫോണുകൾ എല്ലാം ആരാധകർ ഏറെയാണ് . ഇപ്പോഴിതാ വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വിവോ എക്സ്90 പ്രോ (Vivo X90 Pro) ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. കമ്പനി തന്നെ ഈ ഡിവൈസിന്റെ വില കുറച്ചതായി അറിയിച്ചു . ഏപ്രിൽ മാസത്തിലാണ് വിവോ എക്സ്90 പ്രോ ഇന്ത്യൻ വിപണിയിലെത്തിയത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ഈ ഡിവൈസിന് വില കുറഞ്ഞതോടെ ഇത് പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കുകയാണ്. 10,000 രൂപയാണ് വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിന് കമ്പനി കുറച്ചിരിക്കുന്നത്.
നിലവിലെ വില
വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 10,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് നിലവിൽ 74,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവോ എക്സ്90 പ്രോയുടെ ഈ വേരിയന്റ് പുറത്തിറക്കിയപ്പോൾ വില 84,999 രൂപയായിരുന്നു. ലെജൻഡറി ബ്ലാക്ക് ഷേഡിൽ മാത്രമാണ് ഈ ഫോൺ ലഭ്യമാകും. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും പുതുക്കിയ വിലയിലാണ് വിവോ എക്സ്90 പ്രോ വിൽപ്പന നടത്തുന്നത്.
സവിശേഷതകൾ
വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് (1,260x 2,800 പിക്സൽസ്) അമോലെഡ് 3ഡി കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. വിവോയുടെ വി2 ചിപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 12 ജിബി വരെ LPDDR5 റാം, ഇമ്മോർട്ടാലിസ് G715 ജിപിയു എന്നിവയുള്ള വിവോ എക്സ്90 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 9200 എസ്ഒസിയാണ്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഈ ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ൽ പ്രവർത്തിക്കുന്നു.മൂന്ന് പിൻക്യാമറകളുമായിട്ടാണ് വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് സെസ്സുമായി ചേർന്ന് നിർമ്മിച്ചതാണ്. ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) സപ്പോർട്ടുള്ള 50 മെഗാപിക്സൽ സോണി IMX 989 1-ഇഞ്ച് സെൻസർ, 50 മെഗാപിക്സൽ സോണി IMX 758 സെൻസർ, 12 മെഗാപിക്സൽ സോണി IMX 663 സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.
Read Also :മടക്കാവുന്ന സ്മാർട്ട്ഫോൺ : വൺപ്ലസ് ഇന്ത്യയിൽ