മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. റിമാന്‍ഡിൽ കഴിയുന്ന പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ് പ്രഭിൻ.(Vishnuja’s death; husband prabhin suspended)
ഭാര്യ വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ജയിലിൽ തുടരുകയാണ്. സൗന്ദര്യം കുറഞ്ഞെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജ(25)യെ ഭർതൃ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത്. എന്നാൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നതായും ആരോപണമുണ്ട്.