വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

മുംബൈ: ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.

ടെസ്റ്റ് മതിയാക്കാനുള്ള ആ​ഗ്രഹം കഴിഞ്ഞ ​ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കൽ തീരുമാനം എടുത്താൽ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം.

‘കഴിഞ്ഞ 14 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഈ ബാഗി ബ്ലൂ ധരിക്കുന്നുണ്ട്, ഈ ഫോർമാറ്റാണ് എന്നെ ഇത്തരത്തിൽ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങൾ പോലും ടെസ്റ്റ് ഫോർമാറ്റ് എന്നെ പഠിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോൾ ആഴത്തിലുള്ള ചില നിമിഷങ്ങൾ അനുഭവപ്പെടാറുണ്ട്. ആ ഓർമകൾ എക്കാലവും ഉള്ളിൽ നിലനിൽക്കും.’

‘ഈ ഫോർമാറ്റിൽ നിന്നു മാറി നിൽക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ അതിന് ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോർമാറ്റിനായി ഞാൻ സമർപ്പിക്കുകയാണ്. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടിയിട്ടുണ്ട്.

നിറഞ്ഞ മനസോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാൻ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കൽ തീരുമാനം അറിയിച്ച് ഇൻസ്റ്റയിൽ കുറിച്ചു.

ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനക്കാരനായാണ് വിരാട് കോഹ്‌ലി വിരമിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗാവസ്‌കർ എന്നിവർ കഴിഞ്ഞാൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസടിച്ച താരം വിരാട്കോഹ്‌ലിയാണ്.

123 ടെസ്റ്റിൽ നിന്നു 9,230 റൺസുമായാണ് കോഹ്ലിയുടെ പടിയിറക്കം. 770 റൺസ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റൺസിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജിൽ 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

Related Articles

Popular Categories

spot_imgspot_img