ചെന്നൈ: തോറ്റു പോകുമെന്ന നിമിഷങ്ങളിൽ ഇന്ത്യയുടെ രക്ഷകനാവുന്ന സൂപ്പർ താരമാണ് വിരാട് കോലി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിലും കോലി തന്റെ രക്ഷാ കരങ്ങൾ നീട്ടി. ഇഷാൻ കിഷനെയും രോഹിത് ശർമയെയും ശ്രേയസ് അയ്യരെയും സംപൂജ്യരാക്കി ഓസിസ് മടക്കിയപ്പോൾ, നിരാശരായ ഇന്ത്യയെ കൈപിടിച്ചുയർത്തിയത് കോലി- രാഹുൽ സംഖ്യമായിരുന്നു. അർദ്ധ സെഞ്ചുറി നേടിയതിനൊപ്പം കരിയറിലെ മറ്റൊരു റെക്കോർഡ് കൂടെ താരം സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീല്‍ഡര്‍ എന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. കോലിയുടെ 15-ാം ക്യാച്ചാണിത്. ഇതോടെ താരം 14 ക്യാച്ചുകളുള്ള അനില്‍ കുംബ്ലെയുടെ റെക്കോഡ് മറികടന്നു. കപില്‍ ദേവ് (12), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്. ബുറയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഓസിസ് താരം മാര്‍ഷിന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ നിന്ന സൂപ്പര്‍ താരം വിരാട് കോലി കൈപിടിയിലൊതുക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ റണ്‍സെടുക്കാതെ തല കുനിക്കുന്നത്.
കന്നിയങ്കത്തിൽ കോലിയുടെ ബാറ്റിംഗ് മികവും ഏറെ ശ്രദ്ധേയം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഈ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് കെ എൽ രാഹുലിനൊപ്പം കോലിയും ചേർന്നായിരുന്നു. ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് ചേര്‍ത്തപ്പോള്‍ കോലി 116 പന്തില്‍ 85 ഉം രാഹുല്‍ 115 പന്തില്‍ 97* ഉം റണ്‍സ് സ്വന്തമാക്കി. ഓസീസിന്‍റെ 199 റൺസ് 52 പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്ന ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. ലോകകപ്പിലെ മറ്റു ടീമുകളിൽ കരുത്തരായ ഓസിസ് പടയെ മുട്ട് കുതിക്കാൻ കോലിയുടെ പ്രകടനം ഏറെ സഹായകരമായി. ഒപ്പമുള്ള മറ്റു താരങ്ങൾ കളിക്കളം വിട്ടിട്ടും കിംഗ് കോലിയുടെ ഫോമിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
Read Also: മത്സരിക്കാന്‍ കച്ചകെട്ടി സി 3 എയര്‍ക്രോസ്