ഭുവനേശ്വർ: കാമുകനെ സ്വന്തം മുറിയിലെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് താമസിപ്പിച്ച് യുവതി. ഒടുവിൽ വീട്ടുകാർക്ക് സംശയം തോന്നി പെട്ടി തുറക്കാൻ യുവതിയോട് ആവശ്യപ്പെട്ടതോടെയാണ് രഹസ്യകാമുകന് പിടിവീണത്. ഒഡീഷയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെയാണ് വീട്ടുകാർ യുവതിയുടെ മുറി പരിശോധിച്ചത്. മുറിക്കുള്ളിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിവെച്ചിരുന്ന ഇരുമ്പ് പെട്ടി ശ്രദ്ധയിൽപെടുന്നത്.
പെട്ടി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി ആദ്യം വഴങ്ങിയില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇരുമ്പ് പെട്ടി തുറന്നപ്പോൾ കണ്ടത് യുവതിയുടെ കാമുകനെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നതും വീഡിയോയിൽ ദൃശ്യമാണ്. യുവാവിനെ കൈകാര്യം ചെയ്യാൻ വീട്ടുകാർ മുന്നോട്ട് വരുമ്പോൾ തടയുന്ന യുവതിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിലുണ്ട്.
തങ്ങൾ വിവാഹിതരാണെന്നാണ് യുവതി വീട്ടുകാരോട് പറയുന്നത്. കുഞ്ഞ് പെട്ടിക്കുള്ളിൽ ഒളിച്ചിരിക്കേണ്ടി വന്ന യുവാവിന്റെ അവസ്ഥയും ഇന്നത്തെ കാലത്തെ കമിതാക്കളുടെ അവസ്ഥയും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.
Viral Video: Odisha Girl Locks Boyfriend Inside Iron Suitcase, Gets Caught Red-Handed By Family Members; Pleads Not To Harm Partner