തിരുവനന്തപുരം: കുംഭമേളയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്നാണ് ഇരുവരും പൊലീസിന്റെ സഹായം തേടിയത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഒന്നര വർഷം മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇത് പ്രണയത്തിലേക്ക് വളർന്നതായി ഇരുവരും പറഞ്ഞു.
എന്നാൽ ഇവരുടെ ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർക്കുകയാണെന്ന് പൊലീസിനോട് അവർ വ്യക്തമാക്കി. പിതാവ് തനിക്ക് മറ്റൊരു വിവാഹം നടത്താൻ നിർബന്ധിക്കുന്നതായും മൊണാലിസ പരാതിയിൽ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഇരുവരും സഹായം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലിസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. പരാതി നൽകിയശേഷം അവർ താമസസ്ഥലത്തേക്ക് മടങ്ങിയതായും ആവശ്യമായ നിയമസഹായം നൽകുമെന്നും പൊലീസ് അറിയിച്ചു.
ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
English Summary
Monalisa Bhosale, who recently went viral on social media during the Kumbh Mela, approached the Thampanoor Police Station in Thiruvananthapuram along with her boyfriend Farman Khan seeking help. The couple said their relationship began on social media about one and a half years ago, but Monalisa’s family strongly opposed it. She told police that her father was forcing her into another marriage. After recording their statements, police allowed the couple to return to their accommodation and assured them of legal assistance if needed.









