പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം. യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റിയാണ് അക്രമം നടത്തിയത്. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം.
കലഞ്ഞൂർ വലിയ പളളിക്ക് സമീപമായിരുന്നു യുവാക്കൾ അക്രമം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രതികൾ ഷോറൂമിന് മുൻപിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിലേക്കാണ് ആദ്യം കാർ ഇടിച്ചു കയറ്റിയത്. പിന്നീട് ഷോറൂമിലേക്കും കാർ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാർ ഓടിച്ചിരുന്ന കലഞ്ഞൂര്‍ സ്വദേശി ബിനു, ഒപ്പമുണ്ടായിരുന്ന ജോണ്‍ വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിൽ റോജൻ റോയ് ,ബിജു എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.









