ആശുപത്രിയിൽ കഴിയുന്ന മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി വൈകാതെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ കാംബ്ലിയെ വിട്ടയക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാല്‍ താരത്തിന് പൂര്‍ണമായും ഓര്‍മ വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. Vinod Kambli may not fully regain his memory
നേരത്തെ ഇതിഹാസ താരം സചിന്‍ തെന്‍ഡുല്‍ക്കറോട് കാംബ്ലി ആശുപത്രി കിടക്കയില്‍വച്ച് നന്ദി പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ”എനിക്ക് ഇപ്പോള്‍ വലിയ ആശ്വാസം തോന്നുന്നുണ്ട്. ഞാന്‍ ക്രിക്കറ്റ് ഒരിക്കലും വിടില്ല, ഞാന്‍ അടിച്ച സെഞ്ച്വറികളും ഡബിള്‍ സെഞ്ചറികളും എപ്പോഴും ഓര്‍ത്തിരിക്കും. എന്റെ കുടുംബത്തില്‍ മൂന്ന് ഇടംകൈയന്‍മാരാണുള്ളത്. സചിന്‍ തെന്‍ഡുല്‍ക്കറോട് ഞാന്‍ നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ട്” -കാംബ്ലി പറഞ്ഞു.
തുടര്‍ ചികിത്സയിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കാനായാലും 80 മുതല്‍ 90 ശതമാനം വരെ മാത്രമേ ഓര്‍മ വീണ്ടെടുക്കാനൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.