വിനായകന്റേത് പുതിയ പടത്തിന് വേണ്ടിയുള്ള പ്രമോഷനോ? ജയിലറിന് മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച് വൈറലായി. ‘ധ്രുവനച്ചിത്തരം’ ട്രെയിലറിന് തൊട്ട് മുമ്പ് സ്റ്റേഷനില്‍ വിളയാട്ടം.

കൊച്ചി: സമൂഹമാധ്യമങ്ങളിലാകെ നടന്‍ വിനായകന്റെ പോലീസ് സ്റ്റേഷന്‍ വിളയാട്ടം. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി ഉദ്യോ?ഗസ്ഥരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്ന വിനായകന്റെ വീഡിയോ ദൃശ്യങ്ങള്‍ ,സിനിമാ ഡയലോഗുകളും സംഗീതവും ചേര്‍ത്ത് നൂറ് കണക്കിന് റീല്‍സായി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. അപ്പോള്‍ തന്നെ പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യം കഴിച്ചിട്ടാണ് നടന്റെ നില്‍പ്പെന്ന് കണ്ടെത്തി. ഉടന്‍ പോലീസ് കേസെടുത്തു. സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വിനായകനെ പോലീസുകാരന്‍ നീ എന്ന വിളിച്ചു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പോലീസ് ഉദ്യോഗസ്ഥയുടെ ഐ.ഡി കാര്‍ഡ് ചോദിക്കുന്നത് തെറ്റാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ വിരുതന്‍മാര്‍ ചോദിക്കുന്നു. ജയിലറിന്റെ സെറ്റാണെന്ന് കരുതി വിനായകന്‍ പെരുമാറിയെന്ന് ആക്ഷേപിക്കുന്നവരും ഉണ്ട്. എന്തായാലും ഇപ്പോള്‍ വാര്‍ത്തയിലെങ്ങും വിനായകനാണ് താരം. അതിനോടൊപ്പം വിനായകന്‍ വില്ലനായ ‘ധ്രുവനച്ചിത്തരം’ എന്ന സിനിമയുടെ ട്രെയിലിനും കാണികളേറെ. വിനായകന്‍ സ്റ്റേഷനില്‍ തര്‍ക്കം ഉണ്ടാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ‘ധ്രുവനച്ചിത്തരം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ട് സംഭവങ്ങളും ഇപ്പോള്‍ നല്ല റീതിയില്‍ റീച്ചാകുന്നുണ്ട്.

ചൊവ്വാഴ്ച്ച വൈകിട്ട് 4.30നാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ ഫ്‌ളാറ്റിലേയ്ക്ക് വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഫ്ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുടുംബവഴക്കിന് കാരണമെന്ന് മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മടങ്ങാന്‍ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകന്‍ കയര്‍ത്തു. നിങ്ങള്‍ ഒരുവശം മാത്രമാണു കേള്‍ക്കുന്നതെന്നും സ്ത്രീകള്‍ പറയുന്നത് മാത്രമാണ് വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകന്‍ ഫ്ളാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്.

രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന്‍, പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകന്‍ പ്രതികരിച്ചു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകള്‍ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോള്‍ വിനായകന്‍ ശാന്തനായി പരിശോധനകളോടു സഹകരിച്ചു.

അതേസമയം നടന്‍ വിനായകനും സര്‍ക്കാരിനുമെതിരെ എംഎല്‍എ ഉമാതോമസും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
”ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നുമാണ് ഉമ തോമസ് കുറിച്ചത്. ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്‍പര്യമുണ്ട്. എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.”എന്നുമായിരുന്നു ഉമ തോമസിന്റ വാക്കുകള്‍.

എന്തുതന്നെയായാലും വിനായകന്‍ സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ പൊല്ലാപ്പുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എത്ര വിമര്‍ശനങ്ങള്‍ വന്നാലും അതിനെയെല്ലാം വരാനിരിക്കുന്ന സിനിമകള്‍ കൊണ്ട് നേിടുന്നതാണ് വിനായകന്റെ പതിവ് ശീലം എന്നതും എടുത്തുപറയേണ്ടതാണ്.

 

 

Read Also: 25.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

Other news

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; സമരം പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിച്ച് സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്)...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

മാപ്പ് പറയണം, 10 കോടി രൂപ നഷ്ടപരിഹാരം നൽകണം; രാജീവ് ചന്ദ്രശേഖർ നൽകിയ കേസിൽ ശശി തരൂരിന് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ്...

Related Articles

Popular Categories

spot_imgspot_img