കഴിഞ്ഞ ദിവസമാണ് വിനായകന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്
കൊച്ചി: ബാൽക്കണിയിൽ നിന്ന് നഗ്ന ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്നാണ് നടൻ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് വിനായകന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്.(Vinayakan apologizes on social media controversy)
‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,’ എന്നാണ് വിനായകൻ പറഞ്ഞത്.
പുറത്തു വന്നിരിക്കുന്നത് വിനായകന്‍റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നാണ് വിവരം. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നത്.
പാതിരാത്രിയില്‍ പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയിൽ പരാതിയുമായെത്തി; പിന്നാലെ സ്വയം തീകൊളുത്തി യുവാവ്









