web analytics

600 മീറ്റർ നീളമുള്ള റാംപ്‌ മുതൽ റിമോട്ടിൽ ഉയർത്തുന്ന പതാക വരെ; വിജയ് പാർട്ടി ടിവികെയുടെ പ്രഥമ സമ്മേളനത്തിനൊരുങ്ങി വിക്രവാണ്ടി, സാക്ഷിയാവാൻ കേരളത്തിലെ ആരാധകരും

ചെന്നൈ: രാഷ്രീയ പ്രവേശനത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. തമിഴ്നാട് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് 4ന് സമ്മേളനം ആരംഭിക്കും.(Vijay party TVK’s First State Conference today evening)

85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനത്തിനായി സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ളത്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ, റിമോട്ട് ഉപയോഗിച്ചാണ് പാ‍ർട്ടിപതാക ഉയർത്തുക. വൈകിട്ട് ആറു മണിക്ക് സ്ഥലത്തെത്തുന്ന വിജയ് 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വേദിയിലേക്ക് കടക്കുക.

തമിഴ്നാടിനു പുറമേ കേരളം, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തുന്നുണ്ട്. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകളാണ് ഇരിക്കാനായി ഒരുക്കിയിട്ടുള്ളത്. കൂറ്റൻ വിഡിയോ വാളുകളും സജ്ജമാക്കിയിട്ടുണ്ട്. വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ പലരും മുറികൾ ബുക്ക് ചെയ്തിരുന്നു.

5 കാരവാനുകളാണ് വിജയ്‌ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

Related Articles

Popular Categories

spot_imgspot_img