പലതരത്തിലുള്ള വൈറൽ വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ ദിവസവും കാണുന്നുണ്ട്. അത്തരത്തിൽ ഒരു പാമ്പിന്റെ വീഡിയോയാണിത്. ഇഴഞ്ഞെത്തി ചെരുപ്പ് കൊത്തിയെടുത്ത ശേഷം അതുമായി അതിവേഗം കടന്നുകളയുന്ന ഒരു പാമ്പിന്റെ വീഡിയോ.(Video of a snake slithering away with a shoe after carving itCommunity-verified icon)
ദിനേഷ് കുമാർ എന്ന യൂസറാണ്
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ പാമ്പിനെ ‘ചെരിപ്പ് കള്ളൻ’ എന്നാണ് വിളിക്കുന്നത്.
ഒരു പാമ്പ് ഒരു വീടിന് മുറ്റത്തേക്ക് ഇഴഞ്ഞ് വരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് അത് മുറ്റത്ത് കിടക്കുന്ന ഒരു ചെരിപ്പ് വായിൽ വച്ചുകൊണ്ട് പോകുന്നതാണ് കാണുന്നത്. ‘അത് ചെരിപ്പും കൊണ്ട് പോയി’ എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാം.
ചെരിപ്പുമായി പോകുന്ന പാമ്പ് കുറ്റിക്കാട്ടിൽ മറയുന്നത് വരെ വീഡിയോ പിടിച്ചിട്ടുണ്ട്. അതേസമയം നിരവധിപ്പേരാണ് രസകരമായ കമന്റുകൾ വീഡിയോയ്ക്ക് നൽകിയത്. എന്നാൽ ചിലർ ഇതിൽ സത്യമാവാനിടയുള്ള ഒരു കമന്റുമായി രംഗത്തെത്തി.
ചെരുപ്പ് പാമ്പിന്റെ വായിൽ അബദ്ധത്തിൽ കുടുങ്ങിയത് ആവാം എന്നും അത് പല്ലിൽ കുടുങ്ങി ഇരിക്കുകയാവാം എന്നുമായിരുന്നു കമന്റ്. അത് എടുത്തു കളഞ്ഞില്ലെങ്കിൽ പാമ്പിനെ ജീവൻ തന്നെ അപകടമാകും എന്നും കമന്റിൽ ഉണ്ട്.
ഏതായാലും വീഡിയോ നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.