നായകന് പ്രതിഫലം നൂറു കോടിക്കു മുകളിൽ, നായികക്ക് 85 ലക്ഷം! വേട്ടയ്യനിൽ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും വാങ്ങുന്നത്…

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ തലൈവർക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.Vettaiyan is directed by TJ Gnanavel with Rajinikanth in the lead role

മഞ്ജു വാര്യരാണ് നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ, റിഥിക സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വേട്ടയ്യനില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യനില്‍ രജനികാന്ത് 100 മുതല്‍ 200 കോടിവരെ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

വേട്ടയ്യനായി അമിതാഭ് ബച്ചന്‍ വാങ്ങുന്നത് 7 കോടി രൂപയാണ്. ഫഹദ് ഫാസില്‍ ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. പ്രധാന റോളിലെത്തുന്ന മലയാളി താരം മഞ്ജു വാരിയര്‍ 85 ലക്ഷം രൂപയാണ് ചിത്രത്തിനായി വാങ്ങിക്കുന്നതെന്നും റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമുഖ എന്റര്‍ടെയന്‍മെന്റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 10നാണ് റിലീസിനെത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും പടത്തില്‍ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്.

രണ്ട് മണിക്കൂര്‍ നാല്പത്തിമൂന്ന് മിനിറ്റാണ് വേട്ടയ്യന്റെ ദൈര്‍ഘ്യം. അതില്‍ ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img