ആറ്റിങ്ങല്‍: സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് ഒരേദിവസം വിരമിക്കുന്ന ദമ്പതികൾ. തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പലായ ഡോ.ടി.ആര്‍.ഷീജാകുമാരിയും (56) ഭര്‍ത്താവ് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട് മെന്റിലെ സീനിയര്‍ ഓഡിറ്റ് ഓഫീസറായ വി.വേണുകുമാറുമാണ് (60) ഈ മാസം 31-ന് വിരമിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വേണുകുമാറിന് മികച്ച സേവനത്തിന് നാല് പ്രാവശ്യം കേന്ദ്രസര്‍ക്കാരിന്റെ മെറിറ്റോറിയസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അധ്യാപന രംഗത്തെന്നപോലെ സാഹിത്യരംഗത്തും ശോഭിച്ചിട്ടുള്ളയാളാണ് ഡോ.ടി.ആര്‍.ഷീജാകുമാരി. ഒരു കവിതാസമാഹാരവും ബാലസാഹിത്യകൃതികളുമായി 15 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പുതിയ പുസ്തകങ്ങള്‍ അച്ചടിയിലാണ്. ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.
ആറ്റിങ്ങല്‍ എല്‍.എം.എസ്.ജങ്ഷന്‍ വൈഷ്ണവം വീട്ടില്‍ (കെ.പി.ആര്‍.എ-96) താമസിക്കുന്ന ഇരുവരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴെ സജീവമാണ്. കൃഷ്ണപുരം റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് വേണുകുമാര്‍. ആറ്റിങ്ങലില്‍ സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രമുള്‍പ്പെടെയുള്ള മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ റസിഡന്‍സ് അസോസിയേഷനാണിത്. കാനഡയില്‍ ഡേറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന നിതിന്‍ വേണു, എഞ്ചിനീയറിങ് ബിരുദധാരിയായ നിരഞ്ജന വേണു എന്നിവരാണ് മക്കളാണ്.