തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. മറ്റുള്ള കൊലപാതകങ്ങൾ നടത്തിയതിനു ശേഷം പെൺസുഹൃത്തിനോട് ഇക്കാര്യങ്ങൾ അറിയിച്ചു. തുടർന്ന് എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്നാണ് അതിക്രൂരമായി ഫർസാനയെയും പ്രതി കൊലപ്പെടുത്തിയത്.
വീട്ടിലെ കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന് യാത്ര വിലക്കുണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തകന്‍റെ ഇടപെടലിലാണ് നാട്ടിലേക്ക് തിരിച്ചത്. അതിനിടെ കൂട്ടക്കൊലപാതകത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി അഫാന്‍റെ മാതാവ് ഷെമിയിൽ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.