സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് കൊല്ലുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. രണ്ട് മണിക്കൂറിനിടെയാണ് അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ കൊലപാതകങ്ങൾ എല്ലാം നടത്തിയത്.
മരണം ഉറപ്പാക്കുന്ന തരത്തില്‍ അതി ക്രൂരമായ ആക്രമണമാണ് എല്ലാവര്‍ക്ക് നേരേയും ഉണ്ടായത്. മൂന്നു വീടുകളിലാണ് കൊലപാതകങ്ങൾ നടന്നത്. സ്വന്തം വീട്ടില്‍ നിന്നാണ് അഫാന്റെ കൊലപാതക പരമ്പര തുടങ്ങിയത്.
ഇവിടെ വച്ച് അമ്മ ഷെമി, സഹോദരന്‍ അഫാന്‍, കാമുകിയായ ഫര്‍ഷാന എന്നിവരെ വെട്ടിക്കൊലപ്പെടുത്തി. നിരവധി വെട്ടുകളാണ് ഇവരുടെ ശരീരത്തില്‍ ഏറ്റത്.
അവിടെ നിന്നിറങ്ങി നാലു കിലോമീറ്റര്‍ സഞ്ചരിച്ച് എസ്.എന്‍ പുരത്തുള്ള വീട്ടിലെത്തിയാണ് അഫാന്റെ പിതൃസഹോദരനാലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നത്.
അവിടെ നിന്നും അഫാന്‍ പോയത് പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലേക്കായിരുന്നു. മുത്തശി സല്‍മാബീവിയെ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.
ഇവിടെ നിന്നാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പോലീസിൽ അറിയിച്ചത്. പോലീസ് ആദ്യം അമ്പരന്നെങ്കിലും ഒരു കൂസലും ഇല്ലാതെയാണ് പ്രതി കാര്യങ്ങള്‍ എല്ലാം പറഞ്ഞത്. മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇയാൾ കൊലപാതകങ്ങള്‍ നടത്തിയത്.
പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്. മൂന്ന് വീടുകളിലായി ആറുപേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പറഞ്ഞതിന്റെ അമ്പരപ്പ് ഞെട്ടലിലേക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു.
സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത്കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നുനാട്ടുകാർ പറയുന്നത്.
അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വിവരങ്ങളില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷിക്കുകയാണ്. ഈ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് സമീപവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് തന്നെയുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് വിവരം. രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഈ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കൊല്ലത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.