വഴിയെ പോകുന്ന പണി ഏണി വെച്ച് പിടിക്കുന്നത് വെള്ളാപ്പള്ളിയും ചെന്ന് കൊള്ളുന്നത് പിണറായിക്കും
ആലപ്പുഴ: ശിവഗിരിയില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തെ തന്നെ വിവാദത്തിലായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വിമര്‍ശനങ്ങളുടെ നടുവില്‍.
സംഭവത്തില്‍ വിശദീകരണം നല്‍കാനായി കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ ‘തീവ്രവാദി’ എന്ന് വിശേഷിപ്പിച്ച് വെള്ളാപ്പള്ളി കൂടുതല്‍ വിവാദത്തിലായത്.
റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ റാഹിസ് റഷീദിനെയാണ് വെള്ളാപ്പള്ളി പരസ്യമായി തീവ്രവാദിയെന്ന് വിളിച്ചത്.
ഈ പരാമര്‍ശത്തെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ വെള്ളാപ്പള്ളി അസഹിഷ്ണുത പ്രകടിപ്പിക്കുകയും മൈക്ക് വലിച്ചെറിയുമെന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്തു. ഇതോടെ വാര്‍ത്താസമ്മേളനം സംഘര്‍ഷഭരിതമായി.
മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. വെള്ളാപ്പള്ളിയുടെ പരാമര്‍ശം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ, വെള്ളാപ്പള്ളിയെ തുറന്നുവിമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും പ്രതികരിച്ചതോടെ സര്‍ക്കാരും രാഷ്ട്രീയമായി പ്രതിരോധത്തിലായിരിക്കുകയാണ്.
റാഹിസ് റഷീദ് ഈരാറ്റുപേട്ട സ്വദേശിയാണെന്നും എംഎസ്എഫ് നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇയാളെ ആരോ പറഞ്ഞയച്ചതാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്ന വിമര്‍ശനം വ്യാപകമാണ്.
വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ രാഷ്ട്രീയ, സാമൂഹിക പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍നിന്നും ഉയരുന്നത്.
റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സ്ഥാപിത താൽപര്യങ്ങൾക്കായി ഏത് അതിരും കടക്കാൻ മടിക്കാത്ത മാടമ്പി മനോഭാവമാണ് വെള്ളാപ്പള്ളി വീണ്ടും തെളിയിച്ചിരിക്കുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി.
വിഷലിപ്തവും അപകടകരവുമായ സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിമാറ്റുകയും “പോടോ” എന്ന് കയർത്തും പ്രതികരിച്ച വെള്ളാപ്പള്ളിയുടെ പെരുമാറ്റം ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നും ജനാധിപത്യ സമൂഹം ഒരിക്കലും അംഗീകരിക്കാൻ പാടില്ലെന്നും യൂണിയൻ വ്യക്തമാക്കി.
അദ്ദേഹത്തെ തിരുത്താൻ അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്രമുള്ള എസ്.എൻ.ഡി.പി യോഗവും ശക്തമായി ഇടപെടണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സൗഹൃദപരമായ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന തരത്തിലുള്ള ഇത്തരം നിരന്തര പെരുമാറ്റങ്ങൾ ജനാധിപത്യത്തിലും മതസൗഹാർദ്ദത്തിലും വിശ്വസിക്കുന്ന കേരള സമൂഹം ശക്തമായി തള്ളിക്കളയണമെന്നും യൂണിയൻ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനത്തിൽ അൽപമെങ്കിലും വിശ്വാസം അവശേഷിക്കുന്നുണ്ടെങ്കിൽ അതിന് വിരുദ്ധമായ ഈ സമീപനത്തിൽ വെള്ളാപ്പള്ളി പരസ്യമായി മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ മാധ്യമങ്ങൾ കണ്ണടച്ച് തങ്ങൾ പറയുന്നത് കേട്ടാൽ മതി എന്ന നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ജനങ്ങളുടെ പേരിലാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതിനെ അവഗണിച്ചും അടിച്ചമർത്തിയും മുന്നോട്ടുപോകാമെന്ന് കരുതുന്നത് മൗഡ്യമാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.പി. രാജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
കഴിഞ്ഞ ദിവസം മൈക്ക് തട്ടിമാറ്റിയ സംഭവത്തിൽ വിശദീകരണം നൽകാൻ വിളിച്ച വാർത്താസമ്മേളനത്തിനിടെയാണ് വെള്ളാപ്പള്ളി നടേശൻ റഹീസ് റഷീദിനെ അധിക്ഷേപിച്ചത്.
റഹീസ് മുസ്ലിം സമൂഹത്തിന്റെ വക്താവാണെന്നും എംഎസ്എഫ് നേതാവാണെന്നും അവകാശപ്പെട്ട വെള്ളാപ്പള്ളി, ഇയാൾ തീവ്രവാദിയാണെന്നും ആരോ പറഞ്ഞയച്ചതാണെന്നും ആരോപിച്ചു.
ഈ പരാമർശങ്ങളെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തിട്ടും വെള്ളാപ്പള്ളി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താൻ പറയും എന്നും പ്രതികരിച്ച വെള്ളാപ്പള്ളി, മൈക്ക് വലിച്ചെറിയുമോയെന്ന ഭീഷണിയും മുഴക്കി മാധ്യമപ്രവർത്തകരോട് മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
English Summary
SNDP Yogam General Secretary Vellappally Natesan has landed in fresh controversy after publicly referring to a journalist as a “terrorist” during a press conference at his residence in Kaniyakulangara. The remark, made against Reporter TV journalist Rahis Rasheed, triggered strong reactions from the media fraternity and political circles.
vellappally-natesan-journalist-terrorist-remark-controversy
Vellappally Natesan, SNDP Yogam, Journalist Attack, Media Freedom, Kerala Politics, Muslim Community, Reporter TV, Controversy









