web analytics

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കല: വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സിബി (28) ഓടിച്ചിരുന്ന ഓട്ടോറിക്ഷ പ്ലാറ്റ്ഫോം ഭാഗത്തൂടെ വരുന്നതിനിടെ നിയന്ത്രണം വിട്ട് റെയിൽവേ ട്രാക്കിലേക്ക് മറിയുകയായിരുന്നു.

ട്രാക്കിൽ വീണ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. 

അപകടം നടന്ന ഉടൻ ഡ്രൈവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും, ആർപിഎഫ് നടത്തിയ അന്വേഷണത്തിൽ പിന്നീട് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

 അപകടത്തെ തുടർന്ന് ട്രെയിൻ ഏകദേശം ഒരു മണിക്കൂർ വരെ നിർത്തിയിടേണ്ടിവന്നു.

ട്രാക്കിൽ നിന്ന് ഓട്ടോറിക്ഷ നീക്കം ചെയ്തതിന് ശേഷമാണ് ട്രെയിൻ വീണ്ടും യാത്ര പുനരാരംഭിച്ചത്. 

രാത്രി 10.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് 11.50ഓടെയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

A Vande Bharat Express train hit an autorickshaw at Varkala Akathumuri railway station on Sunday night. The autorickshaw lost control and fell onto the track, leading to the collision. The driver escaped unhurt and fled the scene but was later taken into custody by the RPF. The train was halted for nearly an hour and resumed service after the vehicle was removed, reaching Thiruvananthapuram Central over an hour late.

varkala-vande-bharat-train-hits-autorickshaw

Vande Bharat Express, Varkala, Railway Accident, Kerala News, Train Accident, Road Safety

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

പെരുന്നാൾ വിപണിയിൽ ‘മട്ടൺ ഷോക്ക്’! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി ചിക്കൻ വിലയിലെ ഇടിവ്

പെരുന്നാൾ വിപണിയിൽ 'മട്ടൺ ഷോക്ക്'! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

ഇന്ത്യയിലെ ഇന്റർനെറ്റ് നിലക്കുമോ? ചെങ്കടൽ സംഘർഷം സബ്‌സീ കേബിളുകൾക്ക് ഭീഷണി; ആശങ്കയിൽ ടെലികോം മേഖല

ഇന്ത്യയിലെ ഇന്റർനെറ്റ് നിലക്കുമോ? ചെങ്കടൽ സംഘർഷം സബ്‌സീ കേബിളുകൾക്ക് ഭീഷണി; ആശങ്കയിൽ...

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

Related Articles

Popular Categories

spot_imgspot_img