യാത്രയ്ക്കിടെ, ട്രാക്കിൽ കുടുങ്ങിയ വന്ദേ ഭാരതിനെ പഴയ ട്രെയിനിന്റെ എഞ്ചിൻ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരതാണ് യാത്രാമധ്യേ എഞ്ചിൻ തകരാറ് മൂലം ട്രാക്കിൽ കുടുങ്ങിയത്.Vandebharat stuck on track, old engine as ‘saviour’
പഴയ എഞ്ചിൻ വന്ദേ ഭാരതിനെ വലിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മണിക്കൂറുകളോളം ഉത്തർപ്രദേശിലെ ഇറ്റാവയിൽ കുടുങ്ങിയതോടെ മറ്റ് ട്രെയിനുകൾക്കും യാത്ര തടസമുണ്ടായി. ഇതോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ട്രാക്കിലിറങ്ങിയ വന്ദേ ഭാരതിന് പഴയ ട്രെയിനിന്റെ എഞ്ചിൻ രക്ഷകനായെത്തിയത്. വീഡിയോ കാണാം.