സാമ്പത്തിക തർക്കത്തെ തുടർന്ന് വിരോധം ; നിർത്തിയിട്ട ജീപ്പിന് തീയിട്ട പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പൊക്കി വണ്ടൻമേട് പോലീസ്

ഇടുക്കി വണ്ടൻമേട് കറുവാക്കുളത്ത് നിർത്തിയിട്ട ജീപ്പിന് തീയിട്ട കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെത്തി പൊക്കി വണ്ടൻമേട് പോലീസ്. കറുവാക്കുളം സ്വദേശി കുമരേശൻ ( 54) നെയാണ് തമിഴ്‌നാട്ടിലെ കോമ്പയിൽ നിന്നും വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. Vandanmedu police picked up the suspect who set fire to the parked jeep from Tamil Nadu

വണ്ടൻമേട് കറുവാക്കുളം നാട്ടുരാജന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെ തീയിട്ടത്. തീ പിടിച്ചതോടെപ്പം വാഹനം ഉരുളുകയും ചെയ്തു. മറ്റിടങ്ങളിലേക്ക് തീപടരാനും സാധ്യതയുണ്ടായി.

എന്നാൽ നാട്ടുകാർ സമയത്ത് തീയണച്ചതിനാൽ വാഹനത്തിൽ നിന്നും തീപടർന്ന് അപകടമുണ്ടാകാതെ സമീപത്തുള്ള മൂന്നു വീട്ടുകാരാണ് രക്ഷപെട്ടത്. സമീപത്തു നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകളുണ്ടായി.

തുടർന്ന് വണ്ടൻമേട് പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയും ജീപ്പുടമയുമായി നടന്ന പണമിടപാടിനെ തുടർന്നുണ്ടായ തർക്കമാണ് തീയിടാൻ കാരണം.

എസ്.ഐ. അശോകൻ, സി.പി.ഒ. ആർ ബൈജു , ഫൈസൽമോൻ എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്നാട് കോമ്പയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img