തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിനു തീപിടിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്.(van caught fire in thrissur)
വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.
Read Also: പത്തടി നീളം, പതിനഞ്ച് കിലോ തൂക്കം; ഭീമൻ പെരുമ്പാമ്പ് വിഴുങ്ങിയത് വളർത്തുനായയെ ; വീഡിയോ കാണാം
Read Also: സൈനിക അഭ്യാസത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു