web analytics

വടകര ദൃഷാന കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ഒമ്പതു വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം അറസ്റ്റിലായി ജാമ്യം ലഭിച്ച ഷെജീൽ വാഹനവും പാസ്പോർട്ടും തിരിച്ച് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

ഭാരത് ന്യായ് സംഹിത നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസായതിനാൽ ഐ.പി.സി വകുപ്പുകൾ ചേർത്താണ് പ്രതി ഷെജിലിനെതിരെ കേസെടുത്തിരുന്നത്. അശ്രദ്ധമായി അമിതവേഗതയിൽ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കുക എന്നിവയ്‌ക്കൊപ്പം മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പുകളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

അപകടമുണ്ടാക്കിയ കാറിന്‍റെ മാറ്റിയ ഗ്ലാസിന്‍റെ ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയതിന് നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടുത്തയാഴ്ചയോടെ കുറ്റപത്രം സമർപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു: വീഡിയോ

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img