web analytics

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 16 തൊഴിൽ അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലിമിറ്റഡിന്റെ (സിഎസ്എല്‍) കൊച്ചി, പോര്‍ട്ട്ബ്ലെയര്‍ യൂണിറ്റുകളിലായി ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറല്‍ വര്‍ക്കര്‍, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 16 ഒഴിവുകളാണ് ഉള്ളത്.

ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍): 15 (ജനറല്‍- 7, ഒ.ബി.സി.- 7, ഇ.ഡബ്ല്യു.എസ്.- 1), കരാറടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ശമ്പളം: ആദ്യ വര്‍ഷം- 20,200 രൂപ, രണ്ടാം വര്‍ഷം- 20,800 രൂപ, മൂന്നാം വര്‍ഷം- 21,500 രൂപ. യോഗ്യത: ഏഴാംക്ലാസ് പാസായിരിക്കണം. ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫുഡ് പ്രൊഡക്ഷന്‍/ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ കാറ്ററിങ് ആന്‍ഡ് റസ്റ്ററന്റ് മാനേജ്മെന്റില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള രണ്ടുവര്‍ഷ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, മലയാളഭാഷാ പരിജ്ഞാനം എന്നിവ അഭികാമ്യം.

പ്രായം: 30 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 22
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍. എഴുത്തുപരീക്ഷ 20 മാര്‍ക്കിനാണ്. 80 മാര്‍ക്കിന്റെതാണ് പ്രാക്ടിക്കല്‍ ടെസ്റ്റ്.

പോര്‍ട്ട്ബ്ലെയര്‍
അക്കൗണ്ടന്റ്, ഒഴിവ്- 1 (ജനറല്‍), ശമ്പളസ്‌കെയില്‍- 28,000- 1,10,000 രൂപ, യോഗ്യത: കൊമേഴ്സില്‍ ബിരുദാനന്തരബിരുദം. കേന്ദ്രസര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിങ് മേഖലയില്‍ ഏഴുവര്‍ഷ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബിരുദവും ഇന്റര്‍മീഡിയറ്റ് വിജയവും (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ). കേന്ദ്രസര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിങ് മേഖലയില്‍ അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം (രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡില്‍). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20

പ്രായം: 45 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയുടെയും പ്രവൃത്തിപരിചയത്തിന്റെ പവര്‍ പോയിന്റ് അവതരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

 

Read Also: ഹയർ സെക്കന്‍ഡറി പ്രവേശനം: അഡ്മിഷനുമുമ്പ് അറിയേണ്ട 17 കാര്യങ്ങൾ

Read Also: വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെടുത്താതെ വേണം; അഞ്ചു കോടിയുടെ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ചു

Read Also: എനിക്ക് കഠിനാധ്വാനം ചെയ്യണം, ദരിദ്ര വീടുകള്‍ സന്ദര്‍ശിക്കണം; പത്രസമ്മേളനങ്ങള്‍ നടത്താത്തതിൽ വിശദീകരണവുമായി മോദി

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img